സ്വവര്‍ഗ്ഗ പ്രണയം ചികിത്സിക്കാന്‍ ഗവേഷണം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സ്വവര്ഗ്ഗ പ്രണയം ഹിന്ദുത്വയ്ക്ക് വിരുദ്ധമാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. സ്വവര്ഗ്ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാനുള്ള ഗവേഷണങ്ങള് ആരംഭിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സ്വവര്ഗ്ഗ പ്രണയം സാധാരണ കാര്യമല്ലെന്നും അതിനെ ഉയര്ത്തിപ്പിടിക്കാനാകില്ലെന്നും സ്വാമി പറഞ്ഞു.
 | 

സ്വവര്‍ഗ്ഗ പ്രണയം ചികിത്സിക്കാന്‍ ഗവേഷണം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ പ്രണയം ഹിന്ദുത്വയ്ക്ക് വിരുദ്ധമാണെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. സ്വവര്‍ഗ്ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സ്വവര്‍ഗ്ഗ പ്രണയം സാധാരണ കാര്യമല്ലെന്നും അതിനെ ഉയര്‍ത്തിപ്പിടിക്കാനാകില്ലെന്നും സ്വാമി പറഞ്ഞു.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമായി കാണുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377നെതിരെ ലഭിച്ചിരിക്കുന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സ്വാമിയുടെ പരാമര്‍ശങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഏഴോ ഒമ്പതോ അംഗങ്ങളുള്ള ബെഞ്ച് ഈ ഹര്‍ജികള്‍ പരിഗണിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 2013ലാണ് സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാണെന്ന് സുപ്രീം കോടതി വിധിച്ചത്.