ഭീകരാക്രമണം; പാക് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി

പുല്വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പാകിസ്ഥാന് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം പാക് നയതന്ത്ര പ്രതിനിധിയെ അറിയിച്ചുവെന്നാണ് റിപ്പോര്ട്ട്. പാകിസ്ഥാന് ഹൈക്കമ്മീഷണറായ സൊഹെയില് മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിച്ചു വരുത്തിയത്.
 | 
ഭീകരാക്രമണം; പാക് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം പാക് നയതന്ത്ര പ്രതിനിധിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറായ സൊഹെയില്‍ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിച്ചു വരുത്തിയത്.

നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ജെയ്‌ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടുവെന്നാണ് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഭീകര സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും പാകിസ്ഥാനില്‍ മറ്റ് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അവയ്ക്ക് അടിയന്തരമായി തടയിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ മോചിപ്പിച്ച തീവ്രവാദിയായ മൗലാന മസൂദ് അസര്‍ ആണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്. പാര്‍ലമെന്റ് ആക്രമണത്തിലും മുംബൈ ആക്രമണത്തിലും ഈ സംഘടനയ്ക്ക് പങ്കുണ്ടായിരുന്നു..