കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം ഇന്ത്യ പരാജയപ്പെടുത്തി; ലക്ഷ്യമിട്ടത് വന്‍ ആക്രമണം

കാശ്മീര് അതിര്ത്തിയില് പാക് സൈനിക നീക്കം ഇന്ത്യ പരാജയപ്പെടുത്തി. തീവ്രവാദികളുടെ സഹായത്തോടെ ഇന്ത്യന് സൈനിക ക്യാംപുകള് ആക്രമിക്കാനായിരുന്നു പാക് സൈന്യത്തിന്റെ പദ്ധതി. എന്നാല് നുഴഞ്ഞുകയറ്റ ശ്രമം മനസിലാക്കിയ സൈന്യം നടത്തിയ ആക്രമണത്തില് രണ്ട് തീവ്രവാദികള് കൊല്ലപ്പെടുകയും ചെയ്തു. ഇവര് പാകിസ്താനി ബോര്ഡര് ആക്ഷന് ടീമിന്റെ (ബിഎടി) യൂണിഫോമിലായിരുന്നു.
 | 
കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം ഇന്ത്യ പരാജയപ്പെടുത്തി; ലക്ഷ്യമിട്ടത് വന്‍ ആക്രമണം

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം ഇന്ത്യ പരാജയപ്പെടുത്തി. തീവ്രവാദികളുടെ സഹായത്തോടെ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കാനായിരുന്നു പാക് സൈന്യത്തിന്റെ പദ്ധതി. എന്നാല്‍ നുഴഞ്ഞുകയറ്റ ശ്രമം മനസിലാക്കിയ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇവര്‍ പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) യൂണിഫോമിലായിരുന്നു.

ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ബി.എസ്.എഫ് നടത്തിയ പരിശോധനയ്ക്കിടെയാണ് പാക് സൈന്യത്തിന്റെ യൂണിഫോം ധരിച്ച തീവ്രവാദികളെ കണ്ടെത്തിയത്. സൈന്യത്തിന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. പ്രത്യാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയോടടുത്ത നൗഗാം സെക്ടര്‍ വനമേഖലയിലൂടെയാണ് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്.

മോര്‍ട്ടാര്‍, റോക്കറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വന്‍ ആയുധ സന്നാഹങ്ങളോടെയായായിരുന്നു തീവ്രവാദികളെത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായിട്ടാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. നുഴഞ്ഞുകയറ്റത്തിനിടെ ഇവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിവെപ്പ് നടത്തിയതായും സൈന്യം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.