പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനടക്കം 18 തീവ്രവാദികളെ വധിച്ചതായി സൈന്യം

പുല്വാമ ചാവേര് സ്ഫോടനത്തിന്റെ സൂത്രധാരനടക്കം 18 തീവ്രവാദികളെ വധിച്ചതായി സൈന്യം. ശ്രീനഗറില് വിളിച്ചു ചേര്ത്ത സംയുക്ത വാര്ത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട 18 പേരില് 8 തീവ്രവാദികള് പാക് സ്വദേശികളാണെന്നും ആറ് പേര് ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സേന അറിയിച്ചു.
 | 
പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനടക്കം 18 തീവ്രവാദികളെ വധിച്ചതായി സൈന്യം

ശ്രീനഗര്‍: പുല്‍വാമ ചാവേര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനടക്കം 18 തീവ്രവാദികളെ വധിച്ചതായി സൈന്യം. ശ്രീനഗറില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട 18 പേരില്‍ 8 തീവ്രവാദികള്‍ പാക് സ്വദേശികളാണെന്നും ആറ് പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും സേന അറിയിച്ചു.

പുല്‍വാമയിലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചയാളാണ് മുദസര്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ചാവേറിന് ആവശ്യമായ വാഹനവും സ്ഫോടക വസ്തുക്കളും എത്തിച്ചത് മുദസറാണെന്ന് നേരത്തെ സൈന്യം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ത്രാല്‍ പ്രവശ്യയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മുദസര്‍ ഉള്‍പ്പെടെ കൊല്ലപ്പെടുന്നത്.

ജമ്മുകാശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് കൊല്ലപ്പെട്ട മുദസര്‍. പാകിസ്ഥാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ കമാന്‍ഡിംഗ് ഓഫീസുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 23 വയസ് മാത്രം പ്രായമുള്ള മുദസര്‍ തീവ്രവാദികള്‍ക്കിടയില്‍ മുഹമ്മദ് ഭായി എന്നാണ് അറിയിപ്പെടുന്നത്. ജെയ്ഷെ മുഹമ്മദിലേക്ക് മുദസറിനെ കൊണ്ടുവന്ന നൂര്‍ മുഹമ്മദ് താന്ത്രി 2017ല്‍ കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ മുഴുവന്‍ സമയവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. ബിരുദധാരിയായ മുദസര്‍ ഐടിഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.