ജമ്മുകാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില് സൈന്യവുമായുള്ള ഏറ്റമുട്ടലില് ആറ് ഭീകരര് കൊല്ലപ്പെട്ടു. കാശ്മീരിലെ അവന്തിപ്പുരയിലുണ്ടായ ഏറ്റമുട്ടലിലാണ് ആറ് തീവ്രവാദികള് കൊല്ലപ്പെട്ടിരിക്കുന്നത്. അല്-ഖൈ്വദയുടെ കാശ്മീര് പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്ന സക്കീര് മൂസയുടെ സഹായി സ്വാലിഹ് മുഹമ്മദും കൊല്ലപ്പെട്ടവരില് ഉള്പ്പെടുന്നതായി സൈനിക വൃത്തങ്ങള് അറിയിച്ചിട്ടുണ്ട്.
 | 
ജമ്മുകാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മുകാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ അവന്തിപ്പുരയിലുണ്ടായ ഏറ്റമുട്ടലിലാണ് ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അല്‍-ഖൈ്വദയുടെ കാശ്മീര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സക്കീര്‍ മൂസയുടെ സഹായി സ്വാലിഹ് മുഹമ്മദും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അല്‍-ഖൈ്വദ കാശ്മീര്‍ വിഭാഗം സെല്ലായ അന്‍സാര്‍ ഖാവത്തുല്‍ ഹിന്ദിന്റെ സുപ്രധാന നേതാക്കളില്‍ ഒരാളാണ് സക്കീര്‍ മൂസ. കൊല്ലപ്പെട്ട സ്വാലിഹ് ഇയാളുടെ വിശ്വസ്തരായ അനുയായികളില്‍ ഒരാളാണ്. കാശ്മീരിലെ ത്രാലിനടുത്തും തീവ്രവാദികള്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.

ഒരാഴ്ച മുമ്പ് പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. വ്യാഴാഴ്ച്ച കുപ്‌വാര ജില്ലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. പാക് അധീന കാശ്മീരില്‍ തീവ്രവാദികള്‍ സംഘടിക്കുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷ ശക്തമാക്കാനും സൈന്യം തീരുമാനിച്ചിരുന്നു.