സാമ്പത്തികമായി പിന്നോക്ക നില്‍ക്കുന്നവര്‍ക്ക് വര്‍ഷം 72,000 രൂപ മിനിമം വരുമാനം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില് വമ്പന് പ്രഖ്യാപനങ്ങളുമായി കോണ്ഗ്രസിന്റെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് രാഹുല് ഗാന്ധി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്ക്കും മാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. മിനിമം വരുമാനം ലഭിക്കാത്ത പക്ഷം കുടുംബങ്ങളുടെ സര്ക്കാര് നേരിട്ട് ബാക്കി തുക നല്കും. ‘ന്യായ്’ എന്നാണ് ഈ പദ്ധതിക്ക് കോണ്ഗ്രസ് പേരിട്ടിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ ആളുകളെയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും ഇന്ന് മറ്റുള്ള വിഷയങ്ങളോടൊന്നും പ്രതികരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുക.
തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായിട്ടാണ് ന്യായ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലെ വിദ്ഗദ്ധരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആവിഷ്‌കരിച്ചിട്ടുണ്ട് ദാരിദ്രത്തെ രാജ്യത്ത് നിന്ന് ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം അഭിപ്രായമൊന്നും പറഞ്ഞില്ല. മറ്റു വിഷയങ്ങള്‍ പിന്നീടെന്നായിരുന്നു പ്രതികരണം.