അഭിലാഷ് ടോമി കരയിലെത്തി; ആംസ്റ്റര്‍ഡാം ദ്വീപിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം മൗറിഷ്യസിലേക്ക് കൊണ്ടുപോകും

ഗോള്ഡന് ഗ്ലോബ് റേസില് പങ്കെടുക്കുന്നതിനിടെ അപകടത്തില്പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ കരയ്ക്കെത്തിച്ചു. ഫ്രഞ്ച് ഫിഷറീസ് പെട്രോളിങ് കപ്പലായ ഓസിരിസാണ് അദ്ദേഹത്തെ ആംസ്റ്റര്ഡാം ദ്വീപിലെത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ആവശ്യമായ വൈദ്യ പരിശോധനകള്ക്ക് ശേഷം മൗറിഷ്യസിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. എന്നാല് ദ്വീപില് എത്ര ദിവസം നില്ക്കേണ്ടി വരുമെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനങ്ങളിറങ്ങാനുള്ള സംവിധാനങ്ങള് ദ്വീപില് ഇല്ലാത്തതിനാല് മൗറിഷ്യസിലേക്കുളള യാത്ര കപ്പലിലായിരിക്കും.
 | 

അഭിലാഷ് ടോമി കരയിലെത്തി; ആംസ്റ്റര്‍ഡാം ദ്വീപിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം മൗറിഷ്യസിലേക്ക് കൊണ്ടുപോകും

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കരയ്‌ക്കെത്തിച്ചു. ഫ്രഞ്ച് ഫിഷറീസ് പെട്രോളിങ് കപ്പലായ ഓസിരിസാണ് അദ്ദേഹത്തെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ആവശ്യമായ വൈദ്യ പരിശോധനകള്‍ക്ക് ശേഷം മൗറിഷ്യസിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. എന്നാല്‍ ദ്വീപില്‍ എത്ര ദിവസം നില്‍ക്കേണ്ടി വരുമെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനങ്ങളിറങ്ങാനുള്ള സംവിധാനങ്ങള്‍ ദ്വീപില്‍ ഇല്ലാത്തതിനാല്‍ മൗറിഷ്യസിലേക്കുളള യാത്ര കപ്പലിലായിരിക്കും.

SHORT UPDATE.THANK YOU for all the kind comments about ALL INVOLVED in the RESCUE EFFORTS and GGR support.We have no…

Posted by Golden Globe Race on Monday, September 24, 2018

മുതുകിന് സാരമായി പരിക്കേറ്റിരിക്കുന്ന അഭിലാഷിന്റെ എക്‌സ് റേ ഉള്‍പ്പെടെയുള്ള പരിശോധനകളാണ് പ്രാഥമിക ഘട്ടത്തില്‍ ചെയ്യുകയെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അഭിലാഷിനൊപ്പം റേസില്‍ പങ്കെടുത്തിരുന്ന ഐറിഷുകാരന്‍ ഗ്രെഗര്‍ മക്ഗെക്കും ദ്വീപിലൊപ്പമുണ്ട്. നേരത്തെ അഭിലാഷിന് ഗുരുതരമായി പരിക്കേറ്റ വിവരം ലഭിച്ചതോടെ ഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറിയിരുന്നു. അഭിലാഷ് പരിക്കേറ്റ് കിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ ഗ്രെഗര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പല്‍ ഗ്രെഗറിനെക്കൂടി ദ്വീപിലെത്തിക്കുകയായിരുന്നു.

LATEST PRESS RELEASE… Abhilash Tomy RESCUED…WE are all very grateful to JRCC AUSTRALIA for coordinating everything,…

Posted by Golden Globe Race on Monday, September 24, 2018

ദ്വീപില്‍ നിന്ന് മൗറിഷ്യസിലേക്ക് മാറ്റാനായി ഇന്ത്യന്‍ നാവികസേനയുടെ ഐ എന്‍ എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഇതിനായി വേണ്ടി വരും. കൂടാതെ ദ്വീപില്‍ നിന്ന് മൗറിഷ്യസിലെത്താന്‍ 3 ദിവസമെടുക്കുമെന്നാണ് നാവിക സേനയുടെ നിഗമനം. ഇത്രയും സമയം അഭിലാഷിന്റെ ആരോഗ്യ സ്ഥിതി മോശമാവാതിരിക്കാനുള്ള ചികിത്സ ദ്വീപില്‍ നിന്ന് തന്നെ ലഭ്യമാക്കും.