സൂചിയില്ലാ വാക്‌സിന്‍ സൈകോവ്-ഡി ഉടന്‍ ലഭ്യമാകുമെന്ന് സൂചന

 | 
zycov d
സൂചിരഹിത കോവിഡ് വാക്‌സിനായ സൈകോവ് -ഡി ഒക്‌ടോബര്‍ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷിക്കുന്നതായി കേന്ദ്രം. കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന്‍ കൂടിയായ സൈകോവ് ഡി 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്നതാണ്.

സൂചിരഹിത കോവിഡ് വാക്‌സിനായ സൈകോവ് -ഡി ഒക്‌ടോബര്‍ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷിക്കുന്നതായി കേന്ദ്രം. കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന്‍ കൂടിയായ സൈകോവ് ഡി 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്നതാണ്. അതേസമയം വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ല

കുട്ടികള്‍ക്കു മാത്രമാണോ അതോ മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണോ മുന്‍ഗണന നല്‍കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റി അനുമതി നല്‍കിയിരുന്നു. വാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഇവയെല്ലാം 18വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. സൈകോവ്-ഡിക്ക് മൂന്നു ഡോസുകളുണ്ടാകും.