ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ബോംബ് ഭീഷണിയെ തുടര്ന്ന് മുംബൈയില് നിന്ന് ലക്നൗവിലേക്ക് പറന്ന ഇന്ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറിക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഇന്ഡിഗോ എയര്ലൈന് അധികൃതര് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിമാനം തിരിച്ചിറക്കിയ ഉടന് എയര്പോര്ട്ട് സുരക്ഷാ വിഭാഗം പരിശോധന നടത്തിയെങ്കിലും അസാധാരണാമായി ഒന്നും തന്നെ കണ്ടെത്തിയില്ല. വിമാനത്തില് എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
 | 
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറിക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിമാനം തിരിച്ചിറക്കിയ ഉടന്‍ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം പരിശോധന നടത്തിയെങ്കിലും അസാധാരണാമായി ഒന്നും തന്നെ കണ്ടെത്തിയില്ല. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

ഗോ എയര്‍ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്ത്രീയാണ് ബോംബുണ്ടെന്ന് പോലീസിനെ അറിയിച്ചതെന്നാണ് വിവരം. 6ഇ 3612 ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്നും ചിലരുടെ ചിത്രങ്ങള്‍ കാണിച്ച് ഇവര്‍ അപകടകാരികളാണെന്നും എയര്‍പോര്‍ട്ട് സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

ബോംബുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചയുടന്‍ വിമാനം തിരിച്ചിറക്കാന്‍ ബോംബ് ത്രെട്ട് അസെസ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. റണ്‍വേയില്‍ ഇറങ്ങിയ ഉടന്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് വിമാനം മാറ്റിയിട്ട് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഉണ്ടെന്ന് വിവരം നല്‍കിയ സ്ത്രീയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് സി.ഐ.എസ്.എഫ് കരുതുന്നത്.