ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന നവജാതശിശു എലിയുടെ കടിയേറ്റ് മരിച്ചു

ആശുപത്രി ഐസിയുവില് പ്രവേശിപ്പിച്ച നവജാത ശിശു എലിയുടെ കടിയേറ്റ് മരിച്ചു. ബിഹാറിലെ ദര്ബംഗ മെഡിക്കല് കോളേജിലാണ് സംഭവം. ഒമ്പത് ദിവസം മാത്രം പ്രായമുള്ള ആണ്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ എലി കടിക്കുന്നത് തങ്ങള് പുറത്തു നിന്ന് കണ്ടുവെന്നും നഴ്സുമാര് ആരും ശ്രദ്ധിക്കാന് ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള് പറയുന്നു.
 | 

ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന നവജാതശിശു എലിയുടെ കടിയേറ്റ് മരിച്ചു

പട്‌ന: ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച നവജാത ശിശു എലിയുടെ കടിയേറ്റ് മരിച്ചു. ബിഹാറിലെ ദര്‍ബംഗ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഒമ്പത് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ എലി കടിക്കുന്നത് തങ്ങള്‍ പുറത്തു നിന്ന് കണ്ടുവെന്നും നഴ്‌സുമാര്‍ ആരും ശ്രദ്ധിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

പിന്നീട് ഒരു നഴ്‌സിനെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടി മരിച്ചത് എലിയുടെ കടിയേറ്റല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. കുട്ടിയുടെ ശരീരത്ത് കുത്തിവെച്ച പാടുകളുണ്ടെന്നും ഇത് എലി കടിച്ചതാണെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണം വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡേ പറഞ്ഞു. അന്വേഷണം ശരിയായ വിധത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.