ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അപൂർവ്വയിനം ക്യാന്‍സറെന്ന് സ്ഥിരീകരണം

കേന്ദ്ര ധനമന്ത്രിയും ബി.ജെ.പിയുടെ മുതിര്ന്ന നേതാവുമായ അരുണ് ജെയ്റ്റ്ലിക്ക് അപൂർവ്വയിനം ക്യാന്സറെന്ന് സ്ഥിരീകരണം. ടൈംസ് നൗ ടി.വിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നിലവില് അമേരിക്കയിലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നത്. ധനമന്ത്രിയുടെ അഭാവത്തില് ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കുക റെയില് വേ മന്ത്രി പിയൂഷ് ഗോയല് ആയിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലും അരുണ് ജെയ്റ്റ്ലി സജീവ പ്രചാരണത്തിന് എത്തില്ലെന്നാണ് റിപ്പോര്ട്ടുകള്.
 | 
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അപൂർവ്വയിനം ക്യാന്‍സറെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് അപൂർവ്വയിനം ക്യാന്‍സറെന്ന് സ്ഥിരീകരണം. ടൈംസ് നൗ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ അമേരിക്കയിലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നത്. ധനമന്ത്രിയുടെ അഭാവത്തില്‍ ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കുക റെയില്‍ വേ മന്ത്രി പിയൂഷ് ഗോയല്‍ ആയിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുണ്‍ ജെയ്റ്റ്‌ലി സജീവ പ്രചാരണത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍കോമ ഇനത്തില്‍ ഉള്‍പ്പെടുന്ന ക്യാന്‍സറാണ് ജെയ്റ്റ്‌ലിയെ ബാധിച്ചിരിക്കുന്നത്. രോഗം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനി ബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനിരിക്കെ അമിത് ഷായ്ക്ക് അസുഖം ബാധിച്ചത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന.

ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ പങ്കെടുക്കുന്ന നിരവധി റാലികള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ജനുവരി 20 ന് ആദ്യ റാലി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പന്നിപ്പനി ബാധിച്ചതോടെ കാര്യങ്ങള്‍ ബിജെപിക്ക് പ്രതികൂലമാകും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന നീക്കങ്ങള്‍ നടത്താനൊരുങ്ങുന്ന ബി.ജെ.പിക്ക് ദേശീയ അധ്യക്ഷന്റെ അഭാവം തിരിച്ചടിയാകും.