ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില് ഷോക്കടിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സൈനികന് അറസ്റ്റില്. ഛത്തീസ്ഗഡിലെ ബലോദബസാര് - ഭട്ടാപര ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
 | 

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

റായ്പൂര്‍: ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ബലോദബസാര്‍ – ഭട്ടാപര ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഛത്തിസ്ഗഡ് ആംഡ് ഫോഴ്‌സിലെ ജവാനായ സുരേഷ് മിരിയും ഭാര്യയും രണ്ട് മക്കളും ഭട്ടാപരയിലെ ഹൗസിങ് കോളനിയിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഭാര്യയ്ക്ക് അസുഖമായിരുന്നുവെന്നും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയ്ക്ക് മരണപ്പെട്ടുവെന്ന് ഇയാള്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു.

എന്നാല്‍ ഇയാളുടെ വിശദീകരത്തില്‍ സംശയം തോന്നിയ ഭാര്യയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയാരോപിച്ച് പോലീസിന് പരാതി നല്‍കി. സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൃത്യം പുറത്തുവരുന്നത്. ഭാര്യയെ മര്‍ദ്ദിച്ച ശേഷം രഹസ്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.