വന്‍തുക വായ്പ ലഭിക്കാന്‍ അമിത് ഷായുടെ മകന്റെ കമ്പനി ലാഭത്തില്‍ കൃത്രിമം കാണിച്ചു; വെളിപ്പെടുത്തലുമായി കാരവാന്‍

ന്യൂഡല്ഹി: വന്തുക വായ്പ ലഭിക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത്ഷായുടെ മകന്റെ ജയ് ഷായുടെ കമ്പനി ലാഭത്തില് കൃത്രിമം കാണിച്ചതായി റിപ്പോര്ട്ട്. കുസും ഫിന്സെര്വ് എല്.എല്.പി എന്ന കമ്പനിയും മറ്റൊരു കമ്പനിയായ ടെമ്പിള് എന്റര്പ്രൈസസും സമാന തട്ടിപ്പ് നടത്തിയതായി കാരവന് റിപ്പോര്ട്ട് ചെയ്യുന്നു. ലാഭത്തില് കൃത്രിമം കാണിക്കുക വഴി ലോണിന്റെ തിരിച്ചടവ് ശേഷി കൂട്ടി കാണിക്കാന് കമ്പനിക്ക് കഴിയും. തിരിച്ചടവ് ശേഷി കൂടുതലുള്ള കമ്പനികള്ക്ക് വലിയ തുക അനുവദിക്കുന്നതിന് ബാങ്ക് തയ്യാറാവുകയും ചെയ്യും. 2016 മുതല് അഞ്ച്
 | 

വന്‍തുക വായ്പ ലഭിക്കാന്‍ അമിത് ഷായുടെ മകന്റെ കമ്പനി ലാഭത്തില്‍ കൃത്രിമം കാണിച്ചു; വെളിപ്പെടുത്തലുമായി കാരവാന്‍

ന്യൂഡല്‍ഹി: വന്‍തുക വായ്പ ലഭിക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ ജയ് ഷായുടെ കമ്പനി ലാഭത്തില്‍ കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്. കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്പനിയും മറ്റൊരു കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസും സമാന തട്ടിപ്പ് നടത്തിയതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാഭത്തില്‍ കൃത്രിമം കാണിക്കുക വഴി ലോണിന്റെ തിരിച്ചടവ് ശേഷി കൂട്ടി കാണിക്കാന്‍ കമ്പനിക്ക് കഴിയും. തിരിച്ചടവ് ശേഷി കൂടുതലുള്ള കമ്പനികള്‍ക്ക് വലിയ തുക അനുവദിക്കുന്നതിന് ബാങ്ക് തയ്യാറാവുകയും ചെയ്യും. 2016 മുതല്‍ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ എടുത്തിരിക്കുന്നത്. വളരെ പെട്ടന്ന് വലിയ നേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയിലേക്ക് ജയ് ഷായുടെ കമ്പനി വളര്‍ന്നതിന് പിന്നില്‍ ക്രമക്കേടുകളുണ്ടെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

അവസാനം പുറത്തുവിട്ടിരിക്കുന്ന ബാലന്‍സ് ഷീറ്റ് പ്രകാരം വെറും 5.83 കോടിയാണ് കമ്പനിയുടെ ആകെ ആസ്തി. ഇത്ര കുറവ് ആസ്തിയുള്ള കമ്പനിക്ക് എങ്ങനെയാണ് 90 കോടിയിലധികം വായ്പ ലഭിച്ചുവെന്നത് ദുരൂഹമാണെന്ന് കാരവാന്‍ ചൂണ്ടികാണിക്കുന്നു. മോഡി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടിയാണ് വര്‍ധിച്ചതായി ദി വയര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലും വിവാദമായിരിക്കുകയാണ്. മകന്റെ കമ്പനിയിലുള്ള പങ്കാളിത്വം 2017 രാജ്യസഭാ നാമനിര്‍ദേശ പട്ടികയില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.