കുമാരസ്വാമി മുഖ്യമന്ത്രിയാവും; കോണ്‍ഗ്രസിന് ഉപമുഖ്യന്ത്രി സ്ഥാനം; സീറ്റ് ധാരണകള്‍ ഇങ്ങനെ
ബംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള് ഉപമുഖ്യമന്ത്രി സ്ഥാനം കോണ്ഗ്രസിന്. ബുിജെപി ഭരണത്തിലെത്തുന്നത് തടയാന് കോണ്ഗ്രസ് നേതൃത്വം കൊണ്ടുവന്ന നീക്കുപോക്കില് സീറ്റുകള് സംബന്ധിച്ച ധാരണകളിലെത്തിക്കഴിഞ്ഞായിട്ടാണ് റിപ്പോര്ട്ടുകള്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയെ തറപറ്റിക്കാന് ഒന്നിച്ച് മത്സരിക്കാനും കോണ്ഗ്രസ്-ജെഡിഎസ് ധാരയുണ്ടായിട്ടുണ്ട്.
പുറത്തുനിന്ന് പിന്തുണ നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം ജെഡിഎസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്നും ഒന്നിച്ച് ഭരിക്കാമെന്നും കോണ്‍ഗ്രസിനോട് ദേവഗൗഡ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നത്.
14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും. അതേസമയം രാഷട്രീയ വിലപേശലിന് പേര് കേട്ട ബിജെപി നേതാക്കളായ ജെ.പി നഡ്ഡയും പ്രകാശ് ജാവദേക്കറും കര്‍ണാടകയ്ക്ക് തിരിച്ചിട്ടുണ്ട്. അമിത് ഷായുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവും നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.