ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി ബന്ധു രംഗത്ത്; മീ റ്റൂ കാമ്പയിനിലാണ് വെളിപ്പെടുത്തല്‍

47 വര്ഷങ്ങള്ക്ക് മുന്പ് തന്നെ ബോളിവുഡ് നടന് ജിതേന്ദ്രന് പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില് നടന്ന മീ റ്റൂ കാമ്പയിന് ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില് ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര് പോലീസില് പരാതി നല്കുകയും ചെയ്തിട്ടുണ്ട്.
 | 
ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി ബന്ധു രംഗത്ത്; മീ റ്റൂ കാമ്പയിനിലാണ് വെളിപ്പെടുത്തല്‍

47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ ജിതേന്ദ്രന്‍ പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില്‍ നടന്ന മീ റ്റൂ കാമ്പയിന്‍ ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അന്ന് എനിക്ക 18 വയസ്സുമാത്രമായിരുന്നു പ്രായം അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല. പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ.

അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല’- അവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.