ജെസ്‌നയെ സുഹൃത്ത് ഫോണില്‍ വിളിച്ചത് ആയിരം തവണ; നുണ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലേക്ക്. ജെസ്നയുടെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങള് പോലീസ് ആരംഭിച്ചു. ഇയാള് കഴിഞ്ഞ ഒരു വര്ഷത്തിനിടയ്ക്ക് ജെസ്നയുടെ ഫോണിലേക്ക് വിളിച്ചിരിക്കുന്നത് ആയിരത്തിലേറെ തവണയാണ്. ഈ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതോടെ ജെസ്നയുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് ലഭിക്കുമെന്നാണ് കരുതുന്നത്.
 | 

ജെസ്‌നയെ സുഹൃത്ത് ഫോണില്‍ വിളിച്ചത് ആയിരം തവണ; നുണ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

കോട്ടയം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലേക്ക്. ജെസ്‌നയുടെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ജെസ്‌നയുടെ ഫോണിലേക്ക് വിളിച്ചിരിക്കുന്നത് ആയിരത്തിലേറെ തവണയാണ്. ഈ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതോടെ ജെസ്‌നയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നിയമസാധ്യതകള്‍ പോലീസ് പരിശോധുക്കും. പത്തനംതിട്ട എസ്പി. ടി.നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെസ്‌ന ചെന്നൈയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെസ്‌നയെ കണ്ടുവെന്ന് രണ്ട്‌പേര്‍ മൊഴി നല്‍കി. അന്വേഷണം ഊര്‍ജിതമാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജെസ്‌നയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പി.സി. ജോര്‍ജിനെതിരെ പരോക്ഷ പ്രതികരണവുമായി ജസ്‌നയുടെ സഹോദരി രംഗത്ത് വന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. ഞങ്ങള്‍ മൃഗങ്ങളല്ല. മനുഷ്യരാണ്, ഞങ്ങളെ മനുഷ്യരായി കണ്ടുകൂടെ എന്ന കുറിപ്പോടെയാണ് ജെസ്‌നയുടെ സഹോദരി ജെഫി ഫേസ്ബുക്ക് ലൈവില്‍ പി.സിക്കെതിരെ പ്രതികരിച്ചത്.