വിമാനം തകര്‍ക്കാന്‍ സ്നാപ് ചാറ്റ് വഴി സന്ദേശം കൈമാറിയതായി സംശയം; ജെറ്റ് എയര്‍വേസ് യാത്രികന്‍ അറസ്റ്റില്‍

വിമാനം തകര്ക്കാന് സ്നാപ് ചാറ്റ് വഴി നിര്ദേശം നല്കിയെന്ന് ആരോപിച്ച് ജെറ്റ് എയര്വേസ് യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ക്കത്ത സാള്ട്ട് ലേക്ക് സ്വദേശിയായ യോഗ്വേദാന്ത പോഡര് എന്നയാളെയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ക്കത്തയില് നിന്ന് മുംബൈയിലേക്ക് യാത്ര തിരികേണ്ട ജെറ്റ് എയര്വേസ് '9ണ 472' എന്ന വിമാനത്തില് വെച്ചാണ് സംഭവം നടന്നത്.
 | 
വിമാനം തകര്‍ക്കാന്‍ സ്നാപ് ചാറ്റ് വഴി സന്ദേശം കൈമാറിയതായി സംശയം; ജെറ്റ് എയര്‍വേസ് യാത്രികന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിമാനം തകര്‍ക്കാന്‍ സ്നാപ് ചാറ്റ് വഴി നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് ജെറ്റ് എയര്‍വേസ് യാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ യോഗ്വേദാന്ത പോഡര്‍ എന്നയാളെയാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരികേണ്ട ജെറ്റ് എയര്‍വേസ് ‘9ണ 472’ എന്ന വിമാനത്തില്‍ വെച്ചാണ് സംഭവം നടന്നത്.

കൊല്‍ക്കത്തയില്‍ നിന്ന് യാത്ര പുറപ്പെടും മുന്‍പ് യോഗ്വേദാന്ത പോഡര്‍ സ്നാപ് ചാറ്റ് വഴി നല്‍കിയ സന്ദേശം സഹയാത്രികന്‍ കാണാനിടയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുഖമൂടിയിട്ട മനുഷ്യന്റെ ഫോട്ടോയ്ക്കൊപ്പം ‘തീവ്രവാദി’, ‘തകര്‍ക്കുക’ എന്നീ വാക്കുകള്‍ പോഡര്‍ സ്നാപ് ചാറ്റ് വഴി കൈമാറിയതായി സഹാത്രികന്‍ ആരോപിച്ചു. തുടര്‍ന്ന് പോഡര്‍ അറിയാതെ വിമാനത്തിലെ ജീവനക്കാരെ സഹയാത്രികന്‍ വിവരം ധരിപ്പിച്ചു.

ടേക്ക് ഓഫിന് സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് പാര്‍ക്കിംഗ് വേയിലേക്ക് മടങ്ങി പോയ വിമാനത്തിനുള്ളില്‍ വെച്ച് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അതേസമയം മകന്‍ തമാശ കളിക്കുകയായിരുന്നുവെന്നും മുബൈയിലേക്ക് ഒരു ഇന്റര്‍വ്യൂവിനായി യാത്ര പോയതാണെന്നും പോഡറിന്റെ അച്ഛന്‍ പ്രതികരിച്ചു.