ആദിവാസി ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി

ഝാര്ഖണ്ഡില് ആദിവാസി ദമ്പതികള്ക്കായി ചുംബന മത്സരം സംഘടിപ്പിച്ച എംഎല്എമാരെ സസ്പെന്ഡ് ചെയ്യണമെന്ന് ബിജെപി. ഝാര്ഖണ്ഡ് മുക്തിമോര്ച്ച നേതാവും എംഎല്എയുമായ സൈമണ് മറാന്ഡിയാണ് മത്സരം സംഘടിപ്പിച്ചത്. പാര്ട്ടിയുടെ മറ്റൊരു എംഎല്എയായ സ്റ്റീഫന് മറാന്ഡിയും പരിപാടിയില് പങ്കെടുക്കാന് എത്തിയിരുന്നു. ഇവരെ നിയമസഭയില് നിന്ന് സസ്പെന്ഡ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.
 | 

ആദിവാസി ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി

പാക്കൂര്‍: ഝാര്‍ഖണ്ഡില്‍ ആദിവാസി ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവും എംഎല്‍എയുമായ സൈമണ്‍ മറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍എയായ സ്റ്റീഫന്‍ മറാന്‍ഡിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.

ആദിവാസികളില്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാലാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിച്ചതെന്നാണ് എംഎല്‍എമാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ മത്സരത്തിലൂടെ സാന്തല്‍ പര്‍ഗാന സമുദായത്തെ അവഹേളിക്കുകയാണ് ഇവര്‍ ചെയ്തതെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. ശീതകാല സമ്മേളനത്തില്‍ ഇവരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു പറഞ്ഞു.

ആയിരത്തോളം വരുന്ന കാണികള്‍ക്കു മുന്നില്‍ വെച്ചാണ് ചുംബന മത്സരം സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.