ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ 11 പേര്‍ പിടിയില്‍; രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില് 11 പേര് അറസ്റ്റില്.
 | 
ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ 11 പേര്‍ പിടിയില്‍; രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡില്‍ തബ്രിസ് അന്‍സാരി എന്ന 24കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലാണ് നടപടി. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ രണ്ടു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.

തബ്രിസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജൂണ്‍ 18ന് ഖാര്‍സ്വാനില്‍ വെച്ചാണ് തബ്രിസിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. തബ്രിസ് മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ശേഷം ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെയാണ് തബ്രിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു ദിവസത്തിനു ശേഷം തബ്രിസ് മരിച്ചു. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് തബ്രിസില്‍ നിന്ന് മോഷണാരോപണത്തില്‍ മൊഴിയെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

അവനെയും കൊന്നു…നടുറോഡിലിട്ട്…ഇന്ത്യ തിളങ്ങി വരുന്നു…തിളക്കം കൂടിക്കൂടി വരുന്നു… പൂനെയിൽ വെൽഡർ ആയി ജോലി ചെയ്യുകയാണ്‌ 24 കാരനായ തബ്റീസ്‌ അൻസാരി. കുടുംബവുമായി ഈദ്‌ ആഘോഷിക്കാൻ തന്റെ ഗ്രാമത്തിലേക്ക്‌ തിരിച്ചെത്തിയതാണ് ജാർഘണ്ടുകാരനായ ആ യുവാവ്‌.അക്രമികൾ അവനോട് പേരു ചോദിച്ചു.. മുസ്ലിമാണെന്നറിഞ്ഞപ്പോൾ മർദ്ദിച്ചു.. ജയ്‌ ഹനുമാനും ജയ്‌ ശ്രീരാമും വിളിക്കാൻ ആക്രോശിച്ചു. 16 മണിക്കൂറാണ്‌ തബ്‌റീസിനെ വര്‍ഗ്ഗീയ വെറി പൂണ്ട ചെന്നായഭീകരർ കെട്ടിയിട്ട്‌ മർദ്ദിച്ചത്‌.ലീവ്‌ കഴിഞ്ഞ്‌‌ മടങ്ങും മുമ്പ്‌ തബ്‌റീസിനൊരു മണവാട്ടിയെ തേടിയിരുന്നത്രെ വീട്ടുകാർ. അണിഞ്ഞൊരുങ്ങി കല്യാണ പന്തലിലേക്കും പുതിയൊരു ജീവിതത്തിലേക്കും‌ പോകാനിരുന്ന ആ മകൻ തെരുവില്‍ അഭിമാനം ചോദ്യം ചെയ്യപ്പെട്ട്‌ ഇഞ്ചിഞ്ചായി മരിച്ച്‌‌ വെള്ള പുതച്ച്‌ ഖബറിലേക്ക്‌ യാത്രയാവുകയാണ്… കടപ്പാട് .മലയാളം ന്യൂസ്

Posted by Aneesh Mathew on Monday, June 24, 2019