ജിയോയുടെ ധന്‍ ധനാധന്‍ ഓഫറുകള്‍ക്ക് ട്രായിയുടെ പച്ചക്കൊടി

റിലയന്സ് ജിയോയുടെ ഏറ്റവും പുതിയ ഓഫറായ ധന് ധനാധന് പദ്ധതിക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി. സൗജന്യ സേവനങ്ങള്ക്ക് മേല് നിയന്ത്രണം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി ജിയോ നല്കിയിരുന്ന സേവനങ്ങള് നിര്ത്തലാക്കണമെന്ന് ട്രായ് നിര്ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ജിയോ തങ്ങളുടെ സമ്മര് സര്പ്രൈസ് പദ്ധതി പിന്വലിക്കുകയും തുടര്ന്ന് ധന് ധനാധന് ഓഫറുകള് പ്രഖ്യാപിക്കുകയുമായിരുന്നു. ഈ ഓഫറുകള്ക്കാണ് ട്രായ് ഇപ്പോള് അനുമതി നല്കിയിരിക്കുന്നത്. വിശദമായ പരിശോധനയില് പുതിയ പദ്ധതി കൃത്യമായ നിര്ദ്ദേശങ്ങള് പാലിക്കുന്നു എന്ന വിലയിരുത്തലിലാണ് ട്രായിയുടെ അനുമതി.
 | 
ജിയോയുടെ ധന്‍ ധനാധന്‍ ഓഫറുകള്‍ക്ക് ട്രായിയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയ ഓഫറായ ധന്‍ ധനാധന്‍ പദ്ധതിക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി. സൗജന്യ സേവനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജിയോ നല്‍കിയിരുന്ന സേവനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിയോ തങ്ങളുടെ സമ്മര്‍ സര്‍പ്രൈസ് പദ്ധതി പിന്‍വലിക്കുകയും തുടര്‍ന്ന് ധന്‍ ധനാധന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയുമായിരുന്നു. ഈ ഓഫറുകള്‍ക്കാണ് ട്രായ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ പുതിയ പദ്ധതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന വിലയിരുത്തലിലാണ് ട്രായിയുടെ അനുമതി.

സമ്മര്‍ സര്‍പ്രൈസ് പദ്ധതിയില്‍ നിന്നും വ്യത്യസ്തമാണ് പുതിയ പദ്ധതിയെന്നാണ് ട്രായിയുടെ വിലയിരുത്തല്‍. സമ്മര്‍ സര്‍പ്രൈസ് കൃത്യമായി ഒരു നിരക്ക് ഈടാക്കുന്ന പ്ലാനോ ഒരു പ്രമോഷണല്‍ ഓഫറോ ആയിരുന്നില്ല. അത്തരത്തില്‍ ഒരു പദ്ധതി ഒരിക്കലും അനുമതി നല്‍കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഏപ്രില്‍ ഒന്നു മുതല്‍ ഉപയോക്താക്കളില്‍ നിന്നും നിരക്ക് ഈടാക്കുമെന്നായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ 303 രൂപക്ക് 3 മാസത്തെ സൗജന്യ കോളിംഗും ഇന്റര്‍നെറ്റും അടങ്ങുന്ന പ്രമോഷണല്‍ ഓഫറാണ് പ്രാബല്യത്തില്‍ വന്നത്. ഒരേ സമയത്ത് നിരക്ക് ഈടാക്കുകയും സൗജന്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയായത് കൊണ്ടാണ് ഇതിന് അനുമതി നിഷേധിച്ചത്.

ഇതേ തുടര്‍ന്നാണ് ഏപ്രില്‍ 11ന് ധന്‍ ധനാധന്‍ ഓഫറുമായി ജിയോ രംഗത്തെത്തിയത്. സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെ 309 രൂപക്ക് 84 ദിവസത്തേക്ക് സമാനമായ ആനുകൂല്യങ്ങള്‍ തന്നെയാണ് പുതിയ പേരില്‍ ജിയോ രംഗത്തിറക്കിയത്. പക്ഷേ പുതിയ ഓഫര്‍ കൃത്യമായ നിരക്ക് ഈടാക്കുന്ന പ്ലാനാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്നുമാണ് ട്രായിയുടെ വിലയിരുത്തല്‍. കൃത്യമായ നിയന്ത്രണങ്ങളോട് കൂടിയ ഏത് ഓഫറുകളും കമ്പനികള്‍ക്ക് ഉപയോക്താക്കള്‍ക്കായി നല്‍കാമെന്നും ട്രായ് വ്യക്തമാക്കി.