ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മിന്നും ജയം; എ.ബി.വി.പി തകര്‍ന്നടിഞ്ഞു

രാജ്യത്തെ ഏറ്റവും മികച്ച സര്വ്വകലാശാലകളിലൊന്നായ ജെ.എന്.യുവിലെ യൂണിയന് തെരഞ്ഞെടുപ്പില് ഇടതു സഖ്യത്തിന് മിന്നും ജയം. എല്ലാ സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചായിരുന്നു വിജയം. എ.ഐ.എസ്.എ, ഡിഎസ്എഫ്, എസ്.എഫ്.ഐ, എഐഎസ്എഫ് എന്നീ സംഘടനകള് ഒന്നിച്ചാണ് ലെഫ്റ്റ് യൂണിറ്റി എന്ന പേരില് മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില് എ.ബി.വി.പി നേരിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല് ആര്ട്സ്, സയന്സ് ഡിപാര്ട്ട്മെന്റുകളിലെ വിദ്യാര്ത്ഥികളുടെ വോട്ടുകള് ഇടത് സഖ്യത്തെ മുന്നിലെത്തിക്കുകയായിരുന്നു.
 | 

ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മിന്നും ജയം; എ.ബി.വി.പി തകര്‍ന്നടിഞ്ഞു

ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായ ജെ.എന്‍.യുവിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് മിന്നും ജയം. എല്ലാ സീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചായിരുന്നു വിജയം. എ.ഐ.എസ്.എ, ഡിഎസ്എഫ്, എസ്.എഫ്.ഐ, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഒന്നിച്ചാണ് ലെഫ്റ്റ് യൂണിറ്റി എന്ന പേരില്‍ മത്സരിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എ.ബി.വി.പി നേരിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ ആര്‍ട്‌സ്, സയന്‍സ് ഡിപാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികളുടെ വോട്ടുകള്‍ ഇടത് സഖ്യത്തെ മുന്നിലെത്തിക്കുകയായിരുന്നു.

ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എ.ഐ.എസ്.എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിച്ചത്.

കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത തിരിച്ചടിയാണ് ഇത്തവണ എ.ബി.വി.പി നേരിട്ടത്. ശക്തികേന്ദ്രങ്ങളായ ഡിപാര്‍ട്ട്‌മെന്റുകളിലെ വോട്ടുകള്‍ ചോര്‍ന്നത് എബിവിപിക്ക് തിരിച്ചടിയായി. എല്ലാ സീറ്റുകളിലും മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബാപ്‌സയാണ്(BAPSA). ഇന്നലെ നിശ്ചയിച്ചിരുന്ന വോട്ടെണ്ണല്‍ നടപടി എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Counted 3931
Total vote 5185

President:

Independent (Heer) – 30
CRJD – 479
ABVP – 885
United Left (SFI-AISA-AISF-DSF) – 1958
SCM – 53
Independent (Saib) – 120
BAPSA – 623
NSUI – 376
NOTA – 121
Blank – 17
Invalid – 42

Vice-President:

ABVP – 917
NSUI – 429
BAPSA – 594
United Left (SFI-AISA-AISF-DSF) – 2426
NOTA – 269
Blank – 40
Invalid – 29

General Secretary:

United Left (SFI-AISA-AISF-DSF) – 2205
ABVP – 1018
NSUI – 304
BAPSA – 745
NOTA – 360
Blank – 45
Invalid – 27

Joint Secretary:

United Left (SFI-AISA-AISF-DSF) – 1839
BAPSA – 616
NSUI – 744
ABVP – 1116
NOTA – 323
Blank – 44
Invalid – 22