മഹാഭാരതകാലത്ത് ലൈവ് ടെലികാസ്റ്റിംഗും മാധ്യമപ്രവര്‍ത്തനവും ഉണ്ടായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി

മഹാഭാരത കാലത്ത് ലൈവ് ടെലികാസ്റ്റിംഗും മാധ്യമപ്രവര്ത്തനവും ഉണ്ടായിരുന്നെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്മ. മാഹാഭാരത കാലത്താണ് മാധ്യമപ്രവര്ത്തനം തുടങ്ങിയത്. സഞ്ജയന് ഹസ്തിനപുരിയില് ഇരുന്ന് മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്ക്ക് വിവരിച്ചു കൊടുത്തു. ഇത് തല്സമയ സംപ്രേഷണമല്ലാതെയ വേറെന്താണെന്നും ശര്മ ചോദിച്ചു.
 | 

മഹാഭാരതകാലത്ത് ലൈവ് ടെലികാസ്റ്റിംഗും മാധ്യമപ്രവര്‍ത്തനവും ഉണ്ടായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി

ലക്നൗ: മഹാഭാരത കാലത്ത് ലൈവ് ടെലികാസ്റ്റിംഗും മാധ്യമപ്രവര്‍ത്തനവും ഉണ്ടായിരുന്നെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. മാഹാഭാരത കാലത്താണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. സഞ്ജയന്‍ ഹസ്തിനപുരിയില്‍ ഇരുന്ന് മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുത്തു. ഇത് തല്‍സമയ സംപ്രേഷണമല്ലാതെയ വേറെന്താണെന്നും ശര്‍മ ചോദിച്ചു.

നാരദമുനി പഴയകാല ഗൂഗിളാണെന്നും പ്രസംഗത്തിനിടെ ദിനേശ് ശര്‍മ്മ പറഞ്ഞു. ‘ഹിന്ദി ജേര്‍ണലിസം ഡേ’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് യുപി ഉപമുഖ്യമന്ത്രി ത്രിപുര മുഖ്യമന്ത്രിയുടെ പിന്‍ഗാമിയാകാന്‍ ശ്രമിച്ചത്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നാണ് ബിപ്ലബ് ദേബ് പറഞ്ഞത്.