‘ഫില്‍റ്റര്‍ ചെയ്യാത്ത ചോദ്യങ്ങളോടുള്ള മറുപടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു’; മോഡിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക

പ്രധാനമന്ത്രി മോഡി തുടരുന്ന മുന്കൂട്ടി തയ്യാറാക്കിയ ഇന്റര്വ്യൂകള്ക്കെതിരെ രൂക്ഷ പ്രതികരണവുമായി മാധ്യമ പ്രവര്ത്തക സ്മിത ശര്മ്മ. പ്രധാനമന്ത്രി ഫില്റ്റര് ചെയ്യാത്ത ചോദ്യങ്ങളോട് പ്രതികരിക്കുന്നത് കാത്തിരിക്കുകയാണ് ദി ട്രൈബ്യൂണ് ഡെപ്യൂട്ടി എഡിറ്ററായ സ്മിത ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം നരേന്ദ്ര മോഡി മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കുകയോ, മുന്കൂട്ടി തയ്യാറാക്കാത്ത ചോദ്യങ്ങള്ക്കല്ലാതെ ഉത്തരം നല്കുകയോ ചെയ്തിട്ടില്ലെന്ന ആരോപണം നിലനില്ക്കെയാണ് പുതിയ വിമര്ശനം ഉയരുന്നത്.
 | 

‘ഫില്‍റ്റര്‍ ചെയ്യാത്ത ചോദ്യങ്ങളോടുള്ള മറുപടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു’; മോഡിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡി തുടരുന്ന മുന്‍കൂട്ടി തയ്യാറാക്കിയ ഇന്റര്‍വ്യൂകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തക സ്മിത ശര്‍മ്മ. പ്രധാനമന്ത്രി ഫില്‍റ്റര്‍ ചെയ്യാത്ത ചോദ്യങ്ങളോട് പ്രതികരിക്കുന്നത് കാത്തിരിക്കുകയാണ് ദി ട്രൈബ്യൂണ്‍ ഡെപ്യൂട്ടി എഡിറ്ററായ സ്മിത ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം നരേന്ദ്ര മോഡി മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കുകയോ, മുന്‍കൂട്ടി തയ്യാറാക്കാത്ത ചോദ്യങ്ങള്‍ക്കല്ലാതെ ഉത്തരം നല്‍കുകയോ ചെയ്തിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ വിമര്‍ശനം ഉയരുന്നത്.

ടൈംസ് ഓഫ് ഇന്ത്യയും എ.എന്‍.ഐയും പ്രധാനമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം ഇത് ഇ-മെയില്‍ ഇന്റര്‍വ്യൂ ആയിരുന്നുവെന്നും മോഡിയുടെ പി.ആര്‍ വര്‍ക്കാണിതെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ‘ജി.എസ്.ടി, എന്‍.ആര്‍.സി, തൊഴിലവസരങ്ങള്‍, സമ്പദ് വ്യവസ്ഥ, സ്ത്രീ ശാക്തീകരണം, ജമ്മു കശ്മീരിലെ വിഷയം, സംവരണത്തിന്റെ ആവശ്യകത എന്നിങ്ങനെ നിരവധി പ്രശ്നങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ച എ.എന്‍.ഐയുമായുള്ള ഇന്റര്‍വ്യൂ പങ്കുവെക്കുന്നു’ എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് സ്മിത ശര്‍മ്മ പ്രതികരിച്ചത്.

‘എല്ലാ ആദരവോടെയും പറയട്ടെ സര്‍, രണ്ട് അഭിമുഖത്തിലും നിങ്ങള്‍ സംസാരിച്ചതല്ല, ഉത്തരങ്ങള്‍ എഴുതി നല്‍കിയതാണ്. പ്രാദേശിക, വിദേശ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത, ഫില്‍റ്റര്‍ ചെയ്യാത്ത ചോദ്യങ്ങളോട് പ്രതികരിച്ച് നിങ്ങള്‍ മറുപടി ‘പറയുന്നത്’ കേള്‍ക്കാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. നന്ദി’യെന്ന് സ്മിത ട്വീറ്റ് ചെയ്തു. ജനങ്ങളെ കബളിപ്പിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ ശ്രമിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.