ബിജെപി ഗുണ്ടായിസം; രജദീപ് സര്‍ദേശായെ പരസ്യമായി അപമാനിച്ചു; വീഡിയോ

രജദീപ് സര്ദേശായെ പരസ്യമായി അപമാനിക്കാന് ശ്രമിച്ച് സംഘപരിവാര് പ്രവര്ത്തകന്. ബെംഗളൂരുവിലെ ഹോട്ടലില് വെച്ചാണ് സംഭവം. നിങ്ങള് ജനിച്ചത് ഇന്ത്യയിലാണെന്നും ഹിന്ദുക്കളെ വെറുക്കാന് പാടില്ലെന്നും പറഞ്ഞുകൊണ്ട് ഒരാള് സര്ദേശായിക്ക് നേരെ അടുത്തത്. ഇടയ്ക്ക് മോദി മോദി എന്ന് ഇയാള് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിട്ടുണ്ട്.
 | 

ബിജെപി ഗുണ്ടായിസം; രജദീപ് സര്‍ദേശായെ പരസ്യമായി അപമാനിച്ചു; വീഡിയോ

ബെംഗളൂരു: രജദീപ് സര്‍ദേശായെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍. ബെംഗളൂരുവിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. നിങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെന്നും ഹിന്ദുക്കളെ വെറുക്കാന്‍ പാടില്ലെന്നും പറഞ്ഞുകൊണ്ട് ഒരാള്‍ സര്‍ദേശായിക്ക് നേരെ അടുത്തത്. ഇടയ്ക്ക് മോദി മോദി എന്ന് ഇയാള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ബെംഗളൂരുവിലെ റിച്ച്മോണ്ട് സര്‍ക്കിള്‍ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാഴ്ച്ചയില്‍ ടെക്കിയെന്ന് തോന്നിപ്പിക്കുന്ന ഒരു ബിജെപി അനുഭാവി രജദീപ് സര്‍ദേശായിയോട് മോശമായി പെരുമാറിയത്. എന്നാല്‍ ആദ്യം ഇയാള്‍ക്ക് മറുപടി കൊടുക്കാനോ പ്രതികരിക്കാനോ സര്‍ദേശായി ശ്രമിച്ചില്ല.

ഇയാള്‍ അതിരുവിട്ടപ്പോള്‍ മാന്യതയില്ലേയെന്ന് സര്‍ദേശായി ചോദിച്ചു. മാന്യതയില്ലാത്തത് നിങ്ങള്‍ക്കാണെന്നും വാര്‍ത്തകളിലൂടെ വിഡ്ഡിത്തം പുലമ്പുകയാണ് നിങ്ങള്‍ എന്നുമായിരുന്നു ഇയാളുടെ മറുപടി. അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത ആവശ്യപ്പെട്ടു.

വീഡിയോ കാണാം.