വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ അക്രഡിറ്റേഷന്‍ നഷ്ടമാകും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്ഹി: വ്യാജവാര്ത്തകള് നല്കിയാല് മാധ്യമപ്രവര്ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്ന മുന്നറയിപ്പുമായി കേന്ദ്ര സര്ക്കാര്. വ്യാജ വാര്ത്തകള് നല്കിയാല് മാധ്യമപ്രവര്ത്തകരുടെ അക്രഡിറ്റേഷന് താല്ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുമെന്ന് കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി ഉത്തരവില് പറയുന്നു. മാധ്യമ പ്രവര്ത്തകര് നല്കുന്ന വ്യാജ വാര്ത്തകളുടെ തീവ്രത അനുസരിച്ചായിരിക്കും അക്രഡിറ്റേഷന് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. ആദ്യ തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില് ആറുമാസത്തേക്കും രണ്ടാം തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില് ഒരു വര്ഷത്തേക്കും മൂന്നാം തവണയും കുറ്റകൃത്യം ആവര്ത്തിച്ചാല് അക്രഡിറ്റേഷന്
 | 

 

വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ അക്രഡിറ്റേഷന്‍ നഷ്ടമാകും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന മുന്നറയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി ഉത്തരവില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വ്യാജ വാര്‍ത്തകളുടെ തീവ്രത അനുസരിച്ചായിരിക്കും അക്രഡിറ്റേഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. ആദ്യ തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ആറുമാസത്തേക്കും രണ്ടാം തവണയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ അക്രഡിറ്റേഷന്‍ സ്ഥിരമായും റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വ്യാജ വാര്‍ത്ത സംബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും, ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനുമായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. ഡിജിറ്റല്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് വാര്‍ത്താ പ്രക്ഷേപണ വിതരണ വകുപ്പ് മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല.