ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീം കോടതിയില്‍ നിയമനം നല്‍കിയത് സീനിയോറിറ്റി താഴ്ത്തി; ജഡ്ജിമാര്‍ പ്രതിഷേധത്തില്‍

സുപ്രീം കോടതിയിലേക്ക് ജസ്റ്റിസ് കെ.എം ജോസസഫിനെ നിയമിച്ചത് സീനിയോറിറ്റി താഴ്ത്തി. ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് കൊളീജിയം നിര്ദേശിച്ചത് ആദ്യം കേന്ദ്രസര്ക്കാര് തള്ളിയിരുന്നു. നിലപാടില് കൊളീജിയം ഉറച്ചു നിന്നതോടെയാണ് കേന്ദ്രം ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്കിയത്.
 | 

ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീം കോടതിയില്‍ നിയമനം നല്‍കിയത് സീനിയോറിറ്റി താഴ്ത്തി; ജഡ്ജിമാര്‍ പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് ജസ്റ്റിസ് കെ.എം ജോസസഫിനെ നിയമിച്ചത് സീനിയോറിറ്റി താഴ്ത്തി. ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് കൊളീജിയം നിര്‍ദേശിച്ചത് ആദ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. നിലപാടില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് കേന്ദ്രം ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്.

എന്നാല്‍ ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് കെ.എം. ജോസഫിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയാണ്. വിഷയത്തില്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കണ്ട് ജഡ്ജിമാര്‍ പ്രതിഷേധമറിയിക്കും.

ജസ്റ്റിസ് കെ.എം.ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്നാണ് ജഡ്ജിമാര്‍ ആവശ്യപ്പെടുക. ജസ്റ്റിസ് ജോസഫിന്റെ പേരാണ് കൊളീജിയം ആദ്യം നിര്‍ദേശിച്ചത്. ഇതിനു ശേഷമാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ചയാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ.