പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്ന്; ലിങ്ക് ചെയ്യാത്തവ അസാധുവാകും

പാന് കാര്ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്ന്. ലിങ്ക് ചെയ്യാത്ത പാന് കാര്ഡുകള് പ്രത്യക്ഷ നികുതി ബോര്ഡുകള് അസാധുവാക്കും. ആദായ നികുതി വകുപ്പ് സെക്ഷന് 139 എഎഎ(2) വകുപ്പ് ഉപയോഗപ്പെടുത്തിയായിരിക്കും പാന് കാര്ഡുകള് അസാധുവാക്കുക.
 | 

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്ന്; ലിങ്ക് ചെയ്യാത്തവ അസാധുവാകും

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്ന്. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ പ്രത്യക്ഷ നികുതി ബോര്‍ഡുകള്‍ അസാധുവാക്കും. ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പ് ഉപയോഗപ്പെടുത്തിയായിരിക്കും പാന്‍ കാര്‍ഡുകള്‍ അസാധുവാക്കുക.

പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ വിധിയുണ്ടായാലെ അനിശ്ചിതാവസ്ഥ മാറുകയുള്ളു. എന്നാല്‍ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസ് പ്രകാരം ജൂണ്‍ 30ന് ലിങ്ക് ചെയ്യാനായി അനുവദിച്ചിരുന്ന സമയം അവസാനിക്കും. ഇക്കാര്യത്തില്‍ മറ്റൊരു തരത്തിലുള്ള വിശദീകരണവും നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജൂണ്‍ 30നു മുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല. മാത്രമല്ല പാന്‍ ലിങ്ക് ചെയ്യാതെ ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിക്കില്ല.

നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.