ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ബി.വൈ.ചന്ദ്രചൂഡ്; വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി

ആധാര് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ബി.വൈ.ചന്ദ്രചൂഡ്. ആധാര് കേസില് വിധി പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില് അംഗമായ ചന്ദ്രചൂഡ് വിധിയില് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ആധാര് നിയമത്തിന് സാധുതയില്ലെന്നും മണി ബില്ലായി ആധാര് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു. അതുകൊണ്ടുതന്നെ ആധാര് റദ്ദാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
 | 

ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ബി.വൈ.ചന്ദ്രചൂഡ്; വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് ബി.വൈ.ചന്ദ്രചൂഡ്. ആധാര്‍ കേസില്‍ വിധി പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ചന്ദ്രചൂഡ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ആധാര്‍ നിയമത്തിന് സാധുതയില്ലെന്നും മണി ബില്ലായി ആധാര്‍ കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു. അതുകൊണ്ടുതന്നെ ആധാര്‍ റദ്ദാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ടെലികോം കമ്പനികള്‍ ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ളവ മായ്ച്ചു കളയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തികളുടെ സമ്മതം വാങ്ങാത്തത് ശരിയല്ല. ആധാര്‍ സ്വാതനന്ത്ര്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും. ആധാര്‍
വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെയാണ്. സോഴ്സ് കോഡ് വിദേശ കമ്പനിയുടേതാണ്, യുഐഡിഎഐ ലൈസന്‍സി മാത്രമാണ്.

120 കോടി പൗരന്മാരുടെ അവകാശങ്ങള്‍ യുഐഡിഎഐയുമായുള്ള കരാര്‍ മാത്രമായി പരീക്ഷിക്കപ്പെടാനാവില്ലെന്നും ഭരണഘടനയുടെ 14-ാം വകുപ്പിന് അനുസൃതമല്ല ആധാര്‍ എന്നും അദ്ദേഹം ന്യൂനപക്ഷ വിധിയില്‍ പറയുന്നു. ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം ആധാര്‍ ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയാണുള്ളതെന്നും കുറ്റപ്പെടുത്തി.