മതവികാരം ഉള്‍പ്പെട്ട വിഷയത്തില്‍ കോടതി ഇടപെടാതിരിക്കുകയാണ് അഭികാമ്യം; വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ശബരിമലയില് സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില് വിയോജിപ്പ് രേഖപ്പെടുത്തി അഞ്ചംഗ ഭരണഘടനാ ബെഞ്ചില് അംഗമായ ജസ്റ്റിസ് ഇന്ദു മല്ഹോത്ര. മതവികാരം ഉള്പ്പെട്ട വിഷയത്തില് കോടതി ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്ന് ഇന്ദു മല്ഹോത്ര തന്റെ വിധിന്യായത്തില് പറഞ്ഞു. മതവിശ്വാസങ്ങളെ വേര്തിരിച്ചു കാണേണ്ടതുണ്ട്.
 | 

മതവികാരം ഉള്‍പ്പെട്ട വിഷയത്തില്‍ കോടതി ഇടപെടാതിരിക്കുകയാണ് അഭികാമ്യം; വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. മതവികാരം ഉള്‍പ്പെട്ട വിഷയത്തില്‍ കോടതി ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്ന് ഇന്ദു മല്‍ഹോത്ര തന്റെ വിധിന്യായത്തില്‍ പറഞ്ഞു. മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ട്.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ അവര്‍ രേഖപ്പെടുത്തി. വിഭിന്നമായ രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണണമെന്നും അതുകൊണ്ടുതന്നെ അയ്യപ്പഭക്തന്‍മാരെ ഒരു പ്രത്യേക മതവിഭാഗമായി കാണണമെന്നുമാണ് അവര്‍ നിര്‍ദേശിച്ചത്. ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് പ്രത്യേക സംരക്ഷണമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്നും ഒരു മതം പിന്തുടരുന്ന രീതികള്‍ ആ മതമാണ് തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണ് ഇതെന്നും ന്യൂനപക്ഷ വിധിയില്‍ ഇന്ദു മല്‍ഹോത്ര പറഞ്ഞു.