എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ജോതിരാദിത്യ സിന്ധ്യ രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല് സെക്രട്ടറി സ്ഥാനം രാജിവെച്ചു.
 | 
എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ജോതിരാദിത്യ സിന്ധ്യ രാജിവെച്ചു

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും കമല്‍നാഥ് മധ്യപ്രദേശ് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്തതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാവായ ജ്യോതിരാദിത്യ സിന്ധ്യയും രാജി നല്‍കിയിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു സിന്ധ്യ വഹിച്ചിരുന്നത്.

ദീപക് ബാബ്റിയ, വിവേക് തന്‍ഖ തുടങ്ങിയ നേതാക്കളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു തോല്‍വിയില്‍ ഒട്ടേറെ നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ആദ്യം രാജിവെക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ രാജിവെക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും സജീവ പരിഗണനയിലുണ്ട്.