പ്രോടേം സ്പീക്കറുടെ നിയമനം യെദിയൂരപ്പയെ രക്ഷിക്കാന്‍? 2011 ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് നിരീക്ഷണം

ബിജെപി എംഎല്എയായ കെ.ജി.ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്ണര് വാജുഭായ് വാല നിയമിച്ചത് യെദിയൂരപ്പയെ സഹായിക്കാനെന്ന് നിരീക്ഷണം. 2011ല് യെദിയൂരപ്പ സര്ക്കാരിനെതിരെ നിന്ന 11 എംഎല്എമാരെ അയോഗ്യരാക്കിക്കൊണ്ട് സഹായം നല്കിയ ചരിത്രം സ്വന്തമായുള്ള സ്പീക്കറാണ് ബൊപ്പയ്യ. ഇത്തവണയും ചരിത്രം ആവര്ത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഗവര്ണറിലൂടെ ബിജെപി നടത്തുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
 | 

പ്രോടേം സ്പീക്കറുടെ നിയമനം യെദിയൂരപ്പയെ രക്ഷിക്കാന്‍? 2011 ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് നിരീക്ഷണം

ബിജെപി എംഎല്‍എയായ കെ.ജി.ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ വാജുഭായ് വാല നിയമിച്ചത് യെദിയൂരപ്പയെ സഹായിക്കാനെന്ന് നിരീക്ഷണം. 2011ല്‍ യെദിയൂരപ്പ സര്‍ക്കാരിനെതിരെ നിന്ന 11 എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ട് സഹായം നല്‍കിയ ചരിത്രം സ്വന്തമായുള്ള സ്പീക്കറാണ് ബൊപ്പയ്യ. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഗവര്‍ണറിലൂടെ ബിജെപി നടത്തുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എംഎല്‍എമാരെ അയോഗ്യരാക്കുന്ന പഴയ ആയുധം തന്നെ ബൊപ്പയ്യ തുടച്ചു മിനുക്കിയെടുത്തേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നിലവിലുണ്ട്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ഏഴ് ജനതാദള്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിയിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഇത്തവണ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്.

ഈ പശ്ചാത്തലത്തില്‍ ഇവര്‍ വിശ്വാസവോട്ട് ചെയ്യുന്നത് വിലക്കാന്‍ സ്പീക്കര്‍ക്കോ ഗവര്‍ണര്‍ക്കോ കഴിയും. ഇതോടെ 109 സീറ്റ് എന്ന ഭൂരിപക്ഷം ബിജെപിക്ക് തെളിയിച്ചാല്‍ മതിയാകും. ഈ മാസം 27നാണ് ഇവരുടെ കേസ് പരിഗണിക്കുന്നത്. കേസില്‍ ഇവര്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനവും ഇല്ലാതാകും. ഇപ്പോള്‍ 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിലെ മൂന്ന് പേരുടെ നിലപാടില്‍ ഇപ്പോള്‍ത്തന്നെ വ്യക്തതയില്ലാത്തതിനാല്‍ ബിജെപിയുടെ പുതിയ രാഷ്ട്രീയതന്ത്രം വിജയിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുമുണ്ട്.