ജയിലില്‍ സ്ഥലമില്ലാത്തതിനാലാണോ വെടിവെച്ചുകൊല്ലുന്നത്? തിരിച്ചടിച്ച് കമല്‍ ഹാസന്‍

തന്നെ വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭയ്ക്ക് മറുപടിയുമായി കമല് ഹാസന്. വിമര്ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിച്ച് ജയിലിലടക്കണമെന്നാണ് അവര് ആവശ്യപ്പെടുന്നത്. ജയിലില് സ്ഥലമില്ലാതെ വരുമ്പോള് വെടിവെച്ച് കൊല്ലണമെന്ന ആവശ്യമാണ് ഇവര് ഉന്നയിക്കുന്നതെന്ന് കമല് പറഞ്ഞു. ഹൈന്ദവ കതീവ്രവാദം ഉണ്ടെന്ന പരാമര്ശത്തിനു പിന്നാലെയാണ് കമലിനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമാഹസഭ വൈസ് പ്രസിഡന്റ് അശോക് ശര്മ പറഞ്ഞത്.
 | 

ജയിലില്‍ സ്ഥലമില്ലാത്തതിനാലാണോ വെടിവെച്ചുകൊല്ലുന്നത്? തിരിച്ചടിച്ച് കമല്‍ ഹാസന്‍

തന്നെ വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മഹാസഭയ്ക്ക് മറുപടിയുമായി കമല്‍ ഹാസന്‍. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിച്ച് ജയിലിലടക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ജയിലില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് കമല്‍ പറഞ്ഞു. ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് കമലിനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമാഹസഭ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞത്.

കമലിനെപ്പോലെയുള്ളവരെ തൂക്കിലേറ്റുകയോ വെടിവെച്ച് കൊല്ലുകയോ വേണമെന്നും ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ ഇത് മാത്രമാണ് മാര്‍ഗ്ഗമെന്നും അശോക് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആനന്ദ വികടന്‍ എന്ന തമിഴ് പ്രസിദ്ധീകരണത്തിലാണ് ഹൈന്ദവ തീവ്രവാദത്തേക്കുറിച്ച് കമലിന്റെ പരാമര്‍ശം പ്രസിദ്ധീകരിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

തമിഴ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം നടത്തുന്ന പ്രഖ്യാപനം തന്റെ ജന്‍മദിനമായ നവംബര്‍ 7ന് കമല്‍ നടത്തിയേക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.