മധ്യപ്രദേശില്‍ ബി.ജെ.പിയെ തറപറ്റിച്ചത് കമല്‍നാഥിന്റെ ചാണക്യതന്ത്രം

രാജസ്ഥാനില് തിരിച്ചടി പ്രതീക്ഷിച്ചാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എക്സിറ്റ് പോളുകളും തിരിച്ചടി പ്രവചിച്ചിരുന്നു. എന്നാല് മധ്യപ്രദേശിലേറ്റ പരാജയം ബി.ജെ.പിക്ക് കനത്ത ആഘാതമായി മാറി. മധ്യപ്രദേശില് സ്വീകാര്യനായ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വം ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്കിയിരുന്നു. സവര്ണര്ക്കിടയിലും ഒ.ബി.സി വിഭാഗങ്ങള്ക്കിടയിലും ശിവരാജ് സിങ് ചൗഹാന് സ്വീകാര്യനാണ്. കോണ്ഗ്രസിലെ തമ്മിലടിയും കാര്യങ്ങള് അനുകൂലമാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു.
 | 
മധ്യപ്രദേശില്‍ ബി.ജെ.പിയെ തറപറ്റിച്ചത് കമല്‍നാഥിന്റെ ചാണക്യതന്ത്രം

ഭോപ്പാല്‍: രാജസ്ഥാനില്‍ തിരിച്ചടി പ്രതീക്ഷിച്ചാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എക്‌സിറ്റ് പോളുകളും തിരിച്ചടി പ്രവചിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലേറ്റ പരാജയം ബി.ജെ.പിക്ക് കനത്ത ആഘാതമായി മാറി. മധ്യപ്രദേശില്‍ സ്വീകാര്യനായ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വം ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. സവര്‍ണര്‍ക്കിടയിലും ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയിലും ശിവരാജ് സിങ് ചൗഹാന്‍ സ്വീകാര്യനാണ്. കോണ്‍ഗ്രസിലെ തമ്മിലടിയും കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു.

എന്നാല്‍ കാര്യങ്ങള്‍ നേരെ വിപരീതഫലമാണുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഏതാണ്ട് ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേശീയ നേതൃത്വം മധ്യപ്രദേശില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ് തമ്മിലടി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ നിര്‍ണായക നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ രക്ഷയ്‌ക്കെത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മധ്യപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി കമല്‍ നാഥിന് നിര്‍ദേശം നല്‍കിയിരുന്നു. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടാക്കാന്‍ കമല്‍ നാഥ് നടത്തിയ പ്രദേശിക നീക്കങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ വിജയം കണ്ടു. ശിവരാജ് സിങ് ചൗഹാന്റെ ജനകീയത വോട്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ മോഡിയെയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും ചോദ്യം ചെയ്തായിരുന്നു കമല്‍ നാഥിന്റെ പ്രചാരണങ്ങള്‍.

സീറ്റ് വിഭജനം യാതൊരു തര്‍ക്കവുമില്ലാതെ കമല്‍ നാഥ് പരിഹരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിങ് എന്നിവര്‍ക്ക് തൃപ്തികരമായ രീതിയില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു. പിന്നീട് പ്രദേശിക തലത്തില്‍ ചെറു സംഘടനകളും ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം പ്രചാരണം തുടങ്ങി. പിന്നീടുണ്ടായ ഒരോ നീക്കങ്ങളും കമല്‍ നാഥിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമല്‍നാഥിന്റെ നേതൃത്വം അത്രമേല്‍ കോണ്‍ഗ്രസിന് കരുത്തായി.

കര്‍ഷകര്‍ക്കിടയിലും ദളിതര്‍ക്കിടയിലും ചെറുകിട വ്യാപാരികള്‍ക്കിടയിലും ബി.ജെ.പിക്കെതിരെ ഉയര്‍ന്ന വികാരം വോട്ടാക്കി മാറ്റാന്‍ കമല്‍ നാഥിന്റെ തന്ത്രങ്ങള്‍ക്കായി. കോണ്‍ഗ്രസിനെതിരെ ഹിന്ദുവിരുദ്ധരെന്ന ബി.ജെ.പിയുടെ ആരോപണത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും കമല്‍ നാഥ് ശ്രമിച്ചു. മൃദു ഹിന്ദുത്വ മനോഭാവമുള്ള കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ മനോഭാവം ബി.ജെ.പിക്കെതിരെ ആരോപിച്ചത് കമല്‍ നാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു.

മാള്‍വ, ചമ്പല്‍ എന്നീ മേഖലകളില്‍ പോലും ബി.ജെ.പിയെ കോണ്‍ഗ്രസ് ചുരുട്ടിക്കൂട്ടി. ചമ്പല്‍ മേഖലയിലെ വിജയം കോണ്‍ഗ്രസിന് പോലും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മധ്യപ്രദേശിലെ തോല്‍വിക്ക് മോഡിയും അമിത് ഷായും കനത്ത വില നല്‍കേണ്ടി വരും. കമല്‍ നാഥ് തന്നെയാവും മധ്യപ്രദേശില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനയുകയെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.