കേന്ദ്ര സാഹിത്യ അക്കാഡമി അധ്യക്ഷനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു; ബിജെപി നീക്കത്തിന് തിരിച്ചടി

കേന്ദ്ര സാഹിത്യ അക്കാഡമിയിൽ പിടിമുറുക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖര കമ്പാർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായി പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകൾക്കാണ് കമ്പാർ തെരഞ്ഞെടുക്കപ്പെട്ടത്.
 | 

കേന്ദ്ര സാഹിത്യ അക്കാഡമി അധ്യക്ഷനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു; ബിജെപി നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാഡമിയിൽ പിടിമുറുക്കാനുള്ള ബിജെപി ശ്രമത്തിന് തിരിച്ചടി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖര കമ്പാർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായി പരാജയപ്പെട്ടു. 29നെതിരെ 56 വോട്ടുകൾക്കാണ് കമ്പാർ തെരഞ്ഞെടുക്കപ്പെട്ടത്.

ജ്ഞാനപീഠ പുരസ്കാര ജേതാവായ പ്രതിഭാറായിയെ അധ്യക്ഷയാക്കിക്കൊണ്ട് അക്കാഡമി പിടിച്ചടക്കാനായിരുന്നു ബിജെപി ശ്രമം. പുരോ​ഗമനപക്ഷക്കാരനും നിലവിൽ അക്കാഡമി ഉപാധ്യക്ഷനുമായ കമ്പാർ കന്നഡ സാഹിത്യകാരനാണ്. മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.