കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി; വിശാല പ്രതിപക്ഷം പിന്തുണയ്ക്കും

കനയ്യ കുമാര് 2019 ലോക്സഭാ തെരഞ്ഞെടുപ്പില് മത്സരിക്കും. ബിഹാറിലെ ബെഗുസുരായി മണ്ഡലത്തില് നിന്നായിരിക്കും കനയ്യ മത്സരിക്കുകയെന്നാണ് സൂചന. സിപിഐ സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന കനയ്യക്ക് വിശാല പ്രതിപക്ഷം പിന്തുണ നല്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു.
 | 

കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി; വിശാല പ്രതിപക്ഷം പിന്തുണയ്ക്കും

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ മത്സരിക്കുകയെന്നാണ് സൂചന. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യക്ക് വിശാല പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവയ്ക്കു പുറമേ രാഷ്ട്രീയ ജനതാദള്‍, എന്‍സിപി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് വിവരം.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് 2016 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യാജ വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് പിന്നീട് കോടതി വ്യക്തമാക്കിയിരുന്നു.

ഏറെക്കാലം ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്ന ബെഗുസുരായി ഇപ്പോള്‍ ബിജെപിയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ സീറ്റ് കനയ്യക്ക് നല്‍കണമെന്ന് ലാലു പ്രസാദ് ആണ് ആവശ്യപ്പെട്ടത്. മറ്റു കക്ഷികള്‍ ഇതിനോട് യോജിക്കുകയായിരുന്നു. ബെഗുസുരായി ജില്ലയിലെ ബീഹാത് പഞ്ചായത്താണ് കനയ്യയുടെ ജന്മനാട്.