മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സെവാഗ് തുടങ്ങിയ പ്രമുഖരെ ചാക്കിലാക്കാന്‍ ബിജെപി നീക്കം

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില് സെലിബ്രിറ്റികളെ സ്ഥാനാര്ത്ഥികളാക്കി നേട്ടം കൊയ്യാന് ബി.ജെ.പി ശ്രമങ്ങള് നടത്തുന്നതായി റിപ്പോര്ട്ട്. വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളില് പ്രമുഖരെ ഇറക്കി ഭാഗ്യപരീക്ഷണം നടത്താനാണ് പദ്ധതിയെന്ന് ബി.ജെ.പി വൃത്തങ്ങള് സൂചന നല്കുന്നു. സിനിമാ-കായിക-കലാ-സാംസ്കാരിക മേഖലയില് നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്ഥികളാക്കാനാണ് പദ്ധതി. എന്നാല് പാര്ട്ടി ലക്ഷ്യമിട്ടിരിക്കുന്ന പ്രമുഖര് പലരും മത്സരരംഗത്ത് ഇറങ്ങാന് സാധ്യതയില്ലെന്നും റിപ്പോര്ട്ടുകളുണ്ട്.
 | 

മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സെവാഗ് തുടങ്ങിയ പ്രമുഖരെ ചാക്കിലാക്കാന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കി നേട്ടം കൊയ്യാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ പ്രമുഖരെ ഇറക്കി ഭാഗ്യപരീക്ഷണം നടത്താനാണ് പദ്ധതിയെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് പദ്ധതി. എന്നാല്‍ പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്ന പ്രമുഖര്‍ പലരും മത്സരരംഗത്ത് ഇറങ്ങാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാള സിനിമാ താരം മോഹന്‍ലാല്‍, ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സെവാഗിനെയും പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു. സെവാഗുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായിട്ടാണ് സൂചന. ബോളിവുഡ് താരം കങ്കണ റണാവത്തിനെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പൂരില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനാണ് സാധ്യത. സെലിബ്രിറ്റികളെ മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി സൂചനയുണ്ട്. എന്നാല്‍ ആരൊക്കയാണ് മത്സരരംഗത്തിറങ്ങുകയെന്ന് വ്യക്തതയില്ല.