മന്ത്രി സ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് എംഎല്‍എ രാജിവെക്കുമെന്ന് സൂചന; കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി

മന്ത്രിസഭാ വികസനത്തെത്തുടര്ന്ന് കര്ണാടക കോണ്ഗ്രസില് കലാപം. മന്ത്രിസ്ഥാനം നഷ്ടമായ കോണ്ഗ്രസ് നേതാവ് എംഎല്എ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. രമേശ് ജര്ക്കിഹോളിയാണ് രാജി വെച്ചേക്കുമെന്ന സൂചന നല്കിയത്. പുനഃസംഘടനയില് അതൃപ്തിയുള്ള മറ്റു ചില എംഎല്മാരും രമേശ് ജര്ക്കിഹോളിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 | 
മന്ത്രി സ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് എംഎല്‍എ രാജിവെക്കുമെന്ന് സൂചന; കര്‍ണാടക കോണ്‍ഗ്രസില്‍ പ്രതിസന്ധി

ബംഗളൂരു: മന്ത്രിസഭാ വികസനത്തെത്തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം. മന്ത്രിസ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. രമേശ് ജര്‍ക്കിഹോളിയാണ് രാജി വെച്ചേക്കുമെന്ന സൂചന നല്‍കിയത്. പുനഃസംഘടനയില്‍ അതൃപ്തിയുള്ള മറ്റു ചില എംഎല്‍മാരും രമേശ് ജര്‍ക്കിഹോളിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവര്‍ കൂട്ടരാജിക്കൊരുങ്ങിയാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ മുനിസിപ്പര്‍ മന്ത്രിയായിരുന്നു രമേശ് ജര്‍ക്കിഹോളി. ഏഴു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇയാളെ മാറ്റിയതെന്നാണ് കര്‍ണാടക പിസിസി അറിയിക്കുന്നത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. ഇപ്പോള്‍ പുറത്തു പോയവരെ അപ്പോള്‍ പരിഗണിക്കുമെന്നാണ് വിശദീകരണം.