കര്‍ണാടകത്തിലെ ബി.ജെ.പി കോട്ടകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്; റെഡ്ഡി സഹോദരുടെ തന്ത്രങ്ങള്‍ പിഴക്കുന്നു

കര്ണാടക ഉപതെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റെഡ്ഡി സഹോദരന്മാരുടെ സ്വന്തം തട്ടകമായ ബെല്ലാരിയില് ബി.ജെ.പി ക്ക് അടിപതറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നിച്ച ജെ.ഡി.എസ്-കോണ്ഗ്രസ് സഖ്യം ബി.ജെ.പി പാളയത്തില് ഇതോടെ കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2014ലില് ബി.ജെപി സ്ഥാനാര്ത്ഥി ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പുരോഗമിക്കുമ്പോള് 12 മണിവരെയുള്ള കണക്ക് വച്ച് രണ്ട് ലക്ഷത്തിലേറെ വോട്ടിന് കോണ്ഗ്രസ് ലീഡ് ചെയ്യുകയാണ്.
 | 

കര്‍ണാടകത്തിലെ ബി.ജെ.പി കോട്ടകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്; റെഡ്ഡി സഹോദരുടെ തന്ത്രങ്ങള്‍ പിഴക്കുന്നു

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റെഡ്ഡി സഹോദരന്മാരുടെ സ്വന്തം തട്ടകമായ ബെല്ലാരിയില്‍ ബി.ജെ.പി ക്ക് അടിപതറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നിച്ച ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി പാളയത്തില്‍ ഇതോടെ കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2014ലില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റാണ് ബെല്ലാരി. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12 മണിവരെയുള്ള കണക്ക് വച്ച് രണ്ട് ലക്ഷത്തിലേറെ വോട്ടിന് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.

ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജെ.ഡി.എസ് കൂടി കോണ്‍ഗ്രസ് പാളയത്തിലെത്തിയതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. റെഡ്ഡി സഹോദരന്മാരുടെ പിന്തുണയോടെ ബെല്ലാരിയില്‍ വിജയം ആവര്‍ത്തിക്കാമെന്ന് കരുതിയ ബി.ജെ.പിക്ക് പക്ഷേ പ്രതീക്ഷിച്ച വോട്ടുകള്‍ പോലും കിട്ടിയില്ല. സ്ദ്ധരാമ്മയ്യരും ഡി.കെ ശിവകുമാറുമാണ് ബെല്ലാരിയില്‍ പ്രചാരണം നയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിക്ക് മുന്നറിയിപ്പാവുകയാണ് കര്‍ണാക ഉപതെരഞ്ഞെടുപ്പ് ഫലം.

മണ്ഡ്യയിലും സഖ്യ സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ്-ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കര്‍ണാടക സംസ്ഥാന ബി.ജെ.പി നേതൃത്വം പരുങ്ങലിലാകും. അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷ വെച്ചിരുന്നു ഉപതെരഞ്ഞെടുപ്പിലാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. 2019ലും സഖ്യം നിലനിന്നാല്‍ കോണ്‍ഗ്രസ്-ജെഡിയു സഖ്യം കര്‍ണാടക തൂത്തുവാരുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.