കര്‍ണാടകയില്‍ ബിജെപി കേവലം ഭൂരിപക്ഷം നേടിയേക്കും; കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച

ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങള് കര്ണാടകയിലും വിജയം കാണുന്നു. വോട്ടെണ്ണല് അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള് ബിജെപിക്ക് കേവല ഭൂരിപക്ഷം നേടുന്നതിന് വെറു രണ്ട് സീറ്റുകള് മാത്രം ലഭിച്ചാല് മതിയാകുമെന്ന അവസ്ഥയിലാണ്. കോണ്ഗ്രസിന് 57 സീറ്റില് മാത്രമാണ് മുന്നിലെത്താനായത്. അതേസമയം ജെഡിഎസ് 42 സീറ്റില് ലീഡ് പിടിച്ചു. സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റമാണ് ജെഡിഎസ് നടത്തിയിരിക്കുന്നത്.
 | 

കര്‍ണാടകയില്‍ ബിജെപി കേവലം ഭൂരിപക്ഷം നേടിയേക്കും; കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച

ബംഗളൂരു: ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ണാടകയിലും വിജയം കാണുന്നു. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടുന്നതിന് വെറു രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ചാല്‍ മതിയാകുമെന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസിന് 57 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്. അതേസമയം ജെഡിഎസ് 42 സീറ്റില്‍ ലീഡ് പിടിച്ചു. സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റമാണ് ജെഡിഎസ് നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരായ നേതാക്കള്‍ തോല്‍വിയേറ്റുവാങ്ങി. സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ തോറ്റതായി സ്ഥിരീകരിച്ചു. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ വിജയിച്ചു. തൂക്ക് ഭരണം നിലവില്‍ വരികയാണെങ്കില്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കാമെന്ന് സ്വപ്നം കണ്ട കുമാരസ്വാമിയെയും ദേവഗൗഡയെയും കാത്തിരിക്കുന്നത് നിരാശയായിരിക്കും. മധ്യ കര്‍ണാടകത്തിലും ബംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബിജെപി വലിയ മുന്നേറ്റം നടത്തി. മൈസൂര്‍ മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ ജെഡിഎസിന് മറിച്ച് നല്‍കിയ ബിജെപി കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ വിജയിച്ചു.

1952ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കര്‍ണാടകത്തില്‍ 1985-നുശേഷം ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തിയ ചരിത്രമില്ല. ഇത്തവണത്തെ ട്രെന്‍ഡും ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിന്റെ പൂര്‍ണഫലം പുറത്തുവരും.