കര്‍ണാടക എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്; വിമതര്‍ രഹസ്യ കേന്ദ്രത്തിലേക്ക്

കര്ണാടക രാഷ്ട്രീയത്തില് ഇന്ന് നിര്ണായക ദിവസം.
 | 
കര്‍ണാടക എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്; വിമതര്‍ രഹസ്യ കേന്ദ്രത്തിലേക്ക്

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണായക ദിവസം. രാജിവെച്ച വിമത എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര് ഇന്ന് തീരുമാനം എടുക്കും. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജി നല്‍കിയിരിക്കുന്നത്. ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനും നീക്കം നടക്കുന്നുണ്ട്. അപ്രകാരം സംഭവിച്ചാല്‍ ഇവര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.

വിമതര്‍ക്ക് മന്ത്രിസ്ഥാനം കൊടുത്ത് അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയൊഴികെയുള്ള മന്ത്രിമാര്‍ തിങ്കളാഴ്ച രാജി നല്‍കിയിരുന്നു. അതിനിടെ മുംബൈയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന വിമത എംഎല്‍എമാരെ ഗോവയിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിനെത്തുടര്‍ന്നാണ് എംഎല്‍എമാരെ മാറ്റുന്നത്.