ബി.ജെ.പിയുടെ എതിര്‍പ്പുകള്‍ മറികടന്ന് കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം

ബിജെപിയുടെയും വിവിധ സംഘപരിവാര് സംഘടനകളുടെ എതിപ്പുകള് മറികടന്ന് കര്ണാടക ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കും. സുരക്ഷാ കാരണങ്ങള് കണക്കിലെടുത്ത് പ്രശ്ന ബാധിത മേഖലകളില് വന് പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കുടക്, ചിത്രദുര്ഗ, ശ്രീരംഗപട്ടണ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കോണ്ഗ്രസ് സര്ക്കാരിന്റെ കാലത്ത് ബി.ജെ.പിയെ അവഗണിച്ച് ടിപ്പു ജയന്തി ആഘോഷങ്ങള്ക്ക് സര്ക്കാര് പിന്തുണ നല്കിയിരുന്നു. സമാന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കുമാരസ്വാമി സര്ക്കാരിന്റെയും തീരുമാനം.
 | 

ബി.ജെ.പിയുടെ എതിര്‍പ്പുകള്‍ മറികടന്ന് കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷം

ബംഗളുരു: ബിജെപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെ എതിപ്പുകള്‍ മറികടന്ന് കര്‍ണാടക ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കും. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് പ്രശ്‌ന ബാധിത മേഖലകളില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കുടക്, ചിത്രദുര്‍ഗ, ശ്രീരംഗപട്ടണ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയെ അവഗണിച്ച് ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നു. സമാന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കുമാരസ്വാമി സര്‍ക്കാരിന്റെയും തീരുമാനം.

അതേസമയം ആഘോഷങ്ങളുടെ ഭാഗമായ ചടങ്ങുകളില്‍ കുമാരസ്വാമി പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട യാതൊരു ആഘോഷങ്ങളിലും പങ്കെടുക്കരുതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനം. കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണമുണ്ടായിരുന്നു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ടിപ്പു ജയന്തി വലിയ ആഘോഷമായി മാറ്റാന്‍ തീരുമാനമുണ്ടാകുന്നത്. പ്രഖ്യാപന സമയത്ത് ജെ.ഡി.എസ് ആഘോഷത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ സഖ്യ രൂപീകരണത്തിന് ശേഷം തീരുമാനത്തില്‍ ഇളവ് വരുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.