ഡി.കെ.ശിവകുമാര്‍ മുംബൈയില്‍; ഹോട്ടലില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു

മുബൈയില് ഹോട്ടലില് താമസിക്കുന്ന വിമത എംഎല്എമാരെ കാണാനെത്തിയ കര്ണാടക കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ പോലീസ് തടഞ്ഞു.
 | 
ഡി.കെ.ശിവകുമാര്‍ മുംബൈയില്‍; ഹോട്ടലില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു

മുംബൈ: മുബൈയില്‍ ഹോട്ടലില്‍ താമസിക്കുന്ന വിമത എംഎല്‍എമാരെ കാണാനെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ പോലീസ് തടഞ്ഞു. രാജി നല്‍കിയ വിമതരെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ശിവകുമാര്‍ എത്തിയത്. ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം എത്തിയിട്ടുണ്ട്. വിമത എംഎല്‍എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിക്കാതെ തടഞ്ഞത്.

ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ക്ക് എംഎല്‍എമാര്‍ പരാതി നല്‍കുകയായിരുന്നു. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍പിഎഫിനെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്.

അതേസമയം മുംബൈ പോലീസ് അവരുടെ പണി ചെയ്യട്ടെയെന്നും താന്‍ പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണ് മുംബൈയില്‍ എത്തിയതെന്നുമാണ് ശിവകുമാര്‍ പ്രതികരിച്ചത്. തങ്ങള്‍ ഒരുമിച്ച് രാഷ്ട്രീയത്തില്‍ എത്തിയവരാണെന്നും ഒരുമിച്ചു തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും ശിവകുമാര്‍ പറഞ്ഞു.