നാളെ വിശ്വാസ വോട്ട് തേടാനാകില്ലെന്ന് ബിജെപി

കര്ണാടകയില് നാളെ വിശ്വാസവോട്ട് തേടാനാകില്ലെന്ന് ബിജെപി. തിങ്കളാഴ്ച വിശ്വാസ വോട്ടിന് തയ്യാറാണെന്നും ബിജെപിക്കു വേണ്ടി ഹാജരായ മുകുള് റോഹ്തഗി കോടതിയെ അറിയിച്ചു. അതേസമയം നാളെ വിശ്വാസവോട്ടിന് തയ്യാറാണെന്ന് കോണ്ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി അറിയിച്ചു.
 | 

നാളെ വിശ്വാസ വോട്ട് തേടാനാകില്ലെന്ന് ബിജെപി

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ട് തേടാനാകില്ലെന്ന് ബിജെപി. തിങ്കളാഴ്ച വിശ്വാസ വോട്ടിന് തയ്യാറാണെന്നും ബിജെപിക്കു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. അതേസമയം നാളെ വിശ്വാസവോട്ടിന് തയ്യാറാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പും പിന്‍പുമായുള്ള സഖ്യങ്ങള്‍ വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നും പറഞ്ഞു. ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് വ്യക്തമാക്കിയ കോടതി മറ്റ് വിഷയങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ബിജെപിക്ക് തന്നെ ആദ്യം ലഭിച്ചേക്കും.

അതേസമയം നാളെയോ മറ്റന്നാളോ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് കോടതിയില്‍ ഇപ്പോള്‍ ബിജെപി പ്രതികരിക്കുന്നത്.