കര്‍ണാടകയില്‍ കാവിക്കൊടി പാറില്ലെന്ന് അഭിപ്രായ സര്‍വെ

കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്വെ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്ക്കെ പുറത്തുവന്ന അഭിപ്രായ സര്വെ ഫലവും കോണ്ഗ്രസ് പാളയത്തിന് ആശ്വാസം നല്കുന്നതാണ്. എബിപി ന്യൂസിന്റെ സര്വെയാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 223 സീറ്റുകളില് 97 സീറ്റ് നേടി കോണ്ഗ്രസ് വലിയ കക്ഷിയാകും എന്നാല് കേവല ഭൂരിപക്ഷത്തിനായി കോണ്ഗ്രസ് വിയര്ക്കുമെന്നും സര്വെ പ്രവചിക്കുന്നു.
 | 

കര്‍ണാടകയില്‍ കാവിക്കൊടി പാറില്ലെന്ന് അഭിപ്രായ സര്‍വെ

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വെ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന അഭിപ്രായ സര്‍വെ ഫലവും കോണ്‍ഗ്രസ് പാളയത്തിന് ആശ്വാസം നല്‍കുന്നതാണ്. എബിപി ന്യൂസിന്റെ സര്‍വെയാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 223 സീറ്റുകളില്‍ 97 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ കക്ഷിയാകും എന്നാല്‍ കേവല ഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ് വിയര്‍ക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

ബിജെപിക്ക് 84 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. 37 സീറ്റ് വരെ നേടിയേക്കാവുന്ന ജെഡിഎസ് ആയിരിക്കും ആരാണ് ഭരിക്കുകയെന്ന് തീരുമാനിക്കുക. 38 ശതമാനം വോട്ട് കോണ്‍ഗ്രസിനും 33 ശതമാനം വോട്ട് ബിജെപിക്കും ലഭിക്കുമ്പോള്‍ ജെഡിഎസ്സിന് 22 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു.

തെരെഞ്ഞടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അമിത് ഷായും മോഡിയും ഉള്‍പ്പെടുന്ന നേതാക്കള്‍ പ്രചരണത്തിന് ഇറങ്ങിയാലും കര്‍ണാടകയില്‍ രക്ഷയുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സര്‍വെയില്‍ പങ്കെടുത്ത 43 ശതമാനവും സിദ്ധരാമയ്യയുടെ ഭരണം നല്ലതായിരുന്നുവെന്ന് വ്യക്തമാക്കി.