ഇന്ധനവില രണ്ട് രൂപ കുറയ്ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ഇന്ധനവില രണ്ട് രൂപ കുറയ്ക്കുമെന്ന് കര്ണാടക സര്ക്കാര്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങള് നേരത്തെ ഇന്ധവില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില് വില കുറയ്ക്കാനുള്ള തീരുമാനം ജനങ്ങള്ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുമെന്നാണ് കരുതുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.
 | 

ഇന്ധനവില രണ്ട് രൂപ കുറയ്ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളുരൂ: ഇന്ധനവില രണ്ട് രൂപ കുറയ്ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ ഇന്ധവില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില കുറയ്ക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുമെന്നാണ് കരുതുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നികുതിയിനത്തില്‍ കുറവ് വരുത്തി വില നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ജനങ്ങളുടെ വിശ്വാസം. പെട്രോള്‍, ഡീസല്‍ വില 2 രൂപ വീതം കുറയ്ക്കാനാണ് സഖ്യസര്‍ക്കാരിന്റെ തീരുമാനമെന്നും കുമാരസ്വാമി കല്‍ബുര്‍ഗിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഉണ്ടായിട്ടുള്ള വ്യത്യാസവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് പ്രധാനമായും ഇന്ധനവില വര്‍ദ്ധനവിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നത്. അതേസമയം രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കാന്‍ മോഡി സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചു. മോഡി എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നാണ് വിലവര്‍ദ്ധനവിനെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്.