കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തിലും കോണ്‍ഗ്രസ് മുന്നേറ്റം; കോര്‍പ്പറേഷനുകളില്‍ ബിജെപി

കര്ണാടക തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് മുന്നേറ്റം. മുന്സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കോണ്ഗ്രസിന്റെ ശക്തമായ മുന്നേറ്റം. മൈസൂരു, ഷിമോഗ, തുങ്കൂര് എന്നീ കോര്പ്പറേഷനുകളിലാണ് ബിജെപിയാണ് മുന്നില്. അതേസമയം ഷിമോഗ മാത്രമാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളു. മറ്റിടങ്ങളില് കേവല ഭൂരിപക്ഷത്തിലെത്താന് ബി.ജെ.പിക്ക് ഇനിയും കൂടുതല് സീറ്റുകള് ലഭിക്കേണ്ടി വരും. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥലങ്ങളില് കോണ്ഗ്രസ് ജെ.ഡി.എസുമായി സഖ്യമുണ്ടാകുമെന്നാണ് സൂചന.
 | 

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തിലും കോണ്‍ഗ്രസ് മുന്നേറ്റം; കോര്‍പ്പറേഷനുകളില്‍ ബിജെപി

ബംഗുളുരു: കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റം. മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപിയാണ് മുന്നില്‍. അതേസമയം ഷിമോഗ മാത്രമാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളു. മറ്റിടങ്ങളില്‍ കേവല ഭൂരിപക്ഷത്തിലെത്താന്‍ ബി.ജെ.പിക്ക് ഇനിയും കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടി വരും. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യമുണ്ടാകുമെന്നാണ് സൂചന.

വലിയ മുന്നേറ്റ പ്രതീക്ഷിച്ച ബിജെപിക്ക് പല പഞ്ചായത്തുകളിലും അടിപതറി. തുങ്കൂര്‍ കോര്‍പ്പറേഷനില്‍ ആകെ 32 സീറ്റുകളില്‍ 12 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. ഇവിടെ കോണ്‍ഗ്രസിനും ജെ.ഡി.എസിനും പത്ത് വീതം സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 65 വാര്‍ഡുകളുള്ള മൈസൂരു കോര്‍പറേഷനില്‍ ബിജെപി 22 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 19ഉം ജെ.ഡി.എസ് 18ഉം സീറ്റുകള്‍ സ്വന്തമാക്കി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ധാരണയുണ്ടാകുമെന്നാണ് കരുതുന്നത്.

സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂര്‍ണ്ണമായി അറിവായ 724 വാര്‍ഡുകളില്‍ ബിജെപി 295 വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 243 വാര്‍ഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളില്‍ സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമാണ് ജയിച്ചത്. സഖ്യമില്ലാതെ മത്സരിച്ച ജെ.ഡി.എസും കോണ്‍ഗ്രസും ബി.ജെ.പിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ ഫലപ്രഖ്യാപനത്തിന് ശേഷം ധാരണയുണ്ടാക്കുമെന്നാണ് സൂചന.

ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 1026 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 416 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 309 ഇടത്ത് ബിജെപിയും 173 ഇടത്ത് ജെഡിഎസും ജയിച്ചു. 130 ഇടത്ത് മറ്റുള്ളവരാണ് വിജയിച്ചത്. ടൗണ്‍ പഞ്ചായത്തില്‍ 335 എണ്ണത്തില്‍ ഫലം പ്രഖ്യാപിച്ചതില്‍ 129-ല്‍ കോണ്‍ഗ്രസും 128 ല്‍ ബിജെപിയും ജെഡിഎസ് 29 എണ്ണത്തിലും ജയിച്ചു.