‘നാണക്കേട് വേണ്ട തിരികെ പോന്നോളൂ’; കര്‍ണാടകയില്‍ വിമത നീക്കത്തിന് ശ്രമിച്ച എം.എല്‍.എമാരെ പരിഹസിച്ച് കോണ്‍ഗ്രസ്

ഓപ്പറേഷന് 'ലോട്ടസ്' പരാജയപ്പെട്ടതോടെ വിമത നീക്കത്തിന് ശ്രമിച്ച എം.എല്.എമാരെ പരിഹസിച്ച് കര്ണാടക കോണ്ഗ്രസ് അധ്യക്ഷന് ദിനേഷ് ഗുണ്ടു റാവു. നാണക്കേട് തോന്നേണ്ട കാര്യമൊന്നുമില്ല, ഇനി തിരികെ പോന്നോളൂ എന്നായിരുന്നു ദിനേഷ് ഗുണ്ടു റാവു മുംബൈയിലെ ഹോട്ടലില് കഴിയുന്ന വിമത എം.എല്.എമാരെ പരിഹസിച്ചത്.
 | 
‘നാണക്കേട് വേണ്ട തിരികെ പോന്നോളൂ’; കര്‍ണാടകയില്‍ വിമത നീക്കത്തിന് ശ്രമിച്ച എം.എല്‍.എമാരെ പരിഹസിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: ഓപ്പറേഷന്‍ ‘ലോട്ടസ്’ പരാജയപ്പെട്ടതോടെ വിമത നീക്കത്തിന് ശ്രമിച്ച എം.എല്‍.എമാരെ പരിഹസിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. നാണക്കേട് തോന്നേണ്ട കാര്യമൊന്നുമില്ല, ഇനി തിരികെ പോന്നോളൂ എന്നായിരുന്നു ദിനേഷ് ഗുണ്ടു റാവു മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ പരിഹസിച്ചത്.

ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരേയും ഞങ്ങള്‍ സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുവിളിക്കുകയാണെന്നും നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട ആവശ്യമില്ലെന്നും തിരിച്ചുപോന്നോളൂ- ദിനേഷ് ഗുണ്ടു പറഞ്ഞു.

നേരത്തെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് അതേനാണയത്തില്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിമത നീക്കത്തിന് തയ്യാറെടുത്ത നാല് എം.എല്‍.എമാരില്‍ രണ്ട് പേരെ തിരികെയെത്തിക്കുകയും ചെയ്തു. വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കി അട്ടിമറി പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനായി അഞ്ച് മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യും. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക ഖാര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാകും മന്ത്രിസ്ഥാനം രാജിവെക്കുക.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്ക് 13 എം.എല്‍.എമാരുടെ പിന്തുണയെങ്കിലും ലഭിക്കണം. എന്നാല്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും മാത്രമാണ് ബി.ജെ.പിക്ക് നിലവില്‍ രഹസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഓപ്പറേഷന്‍ ‘ലോട്ടസ്’ പരാജയപ്പെടുമെന്ന് വ്യക്തമായി.