കര്‍ണാടകയില്‍ നാടകീയ രംഗങ്ങള്‍ തുടരുന്നു; കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന്

കര്ണാടകത്തില് രാഷ്ട്രീയ നാടകങ്ങള്ക്കിടെ കോണ്ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് നടക്കും. കോണ്ഗ്രസിന്റെ എല്ലാ എം.എല്.എമാരും നിര്ബന്ധമായി യോഗത്തില് പങ്കെടുക്കണമെന്ന് നിര്ദേശം നല്കിയിട്ടുണ്ട്. യോഗത്തില് പങ്കെടുക്കാത്തവരെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. മുംബൈയിലുള്ള മൂന്ന് കോണ്ഗ്രസ് എം.എല്.എമാരുമായി ചര്ച്ച നടത്താന് കോണ്ഗ്രസ് മുതിര്ന്ന പാര്ട്ടി അംഗങ്ങളെ ചുമതലപ്പെടുത്തിയതായിട്ടാണ് റിപ്പോര്ട്ടുകള്.
 | 
കര്‍ണാടകയില്‍ നാടകീയ രംഗങ്ങള്‍ തുടരുന്നു; കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഇന്ന്

ബംഗുളുരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് നടക്കും. കോണ്‍ഗ്രസിന്റെ എല്ലാ എം.എല്‍.എമാരും നിര്‍ബന്ധമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. മുംബൈയിലുള്ള മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ ചുമതലപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം തിരികെയെത്തിരുന്നു. ഇരുവരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. 5 കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരികെയെത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വം ശ്രമിക്കുക. ഇതിനായി അഞ്ച് മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യും. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, കെ.ജെ ജോര്‍ജ്, പ്രിയങ്ക ഖാര്‍ഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാകും മന്ത്രിസ്ഥാനം രാജിവെക്കുക.

ഹരിയാന ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് യെദിയൂരപ്പ കര്‍ണാടകത്തില്‍ തിരികെയെത്തും. എന്നാല്‍ എം.എല്‍.എമാര്‍ ഗുരുഗ്രാമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാര്‍ തിരികെയെത്തിയത് കോണ്‍ഗ്രസിന് ആശ്വാസകരമായിട്ടുണ്ട്.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പി നടപടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് ഡി.കെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് 2 എം,എല്‍.എമാര്‍ തിരികെയത്തിയത്. ഇതോടെ ബി.ജെ.പിയുടെ വിമത പിന്തുണ അഞ്ചായി കുറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്ക് 13 എം.എല്‍.എമാരുടെ പിന്തുണയെങ്കിലും ലഭിക്കണം.