രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കര്‍ സുപ്രീം കോടതിയില്‍

വിമത എംഎല്എമാരുടെ രാജിയില് ഇന്ന് തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കര്ണ്ണാടക സ്പീക്കര് സുപ്രീം കോടതിയില്.
 | 
രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വിമത എംഎല്‍എമാരുടെ രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടക സ്പീക്കര്‍ സുപ്രീം കോടതിയില്‍. എംഎല്‍എമാര്‍ സ്വമേധയാ രാജിവെച്ചതാണോ അതോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണോ രാജിയെന്ന് പരിശോധിക്കേണ്ടതുണ്ട്. സഭാ ചട്ടങ്ങളനുസരിച്ച് ഇക്കാര്യം പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കോടതി അനുവദിച്ചിരിക്കുന്ന ഇന്ന് അര്‍ദ്ധരാത്രി വരെയുള്ള സമയം മതിയാകില്ലെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യമെങ്കിലും ഇത് കോടതി വിസമ്മതിച്ചു. നാളെ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നതിനൊപ്പം സ്പീക്കറുടെ ഹര്‍ജിയും പരിഗണിക്കും.

സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എംഎല്‍എമാര്‍ ഇന്ന് 6 മണിക്കുള്ളില്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകാനും രാജി വിവരം അറിയിക്കാനുമാണ് കോടതി ഹര്‍ജി പരിഗണിച്ചു കൊണ്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.