ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തിനു പിന്നില്‍ അധികാരത്തര്‍ക്കമെന്ന് സൂചന

കര്ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില് വിഷം കലര്ത്തിയ സംഭവം വഴിത്തിരിവിലേക്ക്. ക്ഷേത്രത്തിലെ വരുമാനം വര്ദ്ധിച്ചതോടെ ഉടലെടുത്ത അധികാര തര്ക്കമാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നല്കുന്ന സൂചന. പ്രസാദത്തില് കീടനാശിനി കലര്ത്തിയത് ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരും ചേര്ന്നാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇവര് പോലീസ് കസ്റ്റഡിയിലാണ്.
 | 
ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തിനു പിന്നില്‍ അധികാരത്തര്‍ക്കമെന്ന് സൂചന

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവം വഴിത്തിരിവിലേക്ക്. ക്ഷേത്രത്തിലെ വരുമാനം വര്‍ദ്ധിച്ചതോടെ ഉടലെടുത്ത അധികാര തര്‍ക്കമാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയത് ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ഏതാണ്ട് പതിനഞ്ച് കുപ്പി കീടനാശിനിയാണ് ഇവര്‍ പ്രസാദമായി നല്‍കുന്ന തക്കാളി ചോറില്‍ കലര്‍ത്തിയത്. ഇത് കഴിച്ച പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 120ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ക്ഷേത്രത്തിന്റെ ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഷം കലര്‍ത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മഹദേവ സ്വാമിയായിരുന്നു നേരത്തെ ക്ഷേത്രം ഭരിച്ചിരുന്നത്. പണവും മറ്റ് ഇടപാടുകളും സ്വാമി വഴിയായിരുന്നു.

എന്നാല്‍ വരുമാനം കൂടിയതോടെ നാട്ടുകാര്‍ ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റാണ് ക്ഷേത്രത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നോക്കി നടത്തുന്നത്. അടുത്തിടെ ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭാരവാഹികളും മഹാദേവ സ്വാമിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുക വഴി ക്ഷേത്രത്തിന്റെ അധികാരം പൂര്‍ണമായും കൈക്കലാക്കാനായിരുന്നു മഹാദേവ സ്വാമിയുടെ ശ്രമം.